കഴിഞ്ഞ വർഷം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കിടയിൽ പിക്‌സൽ-ബിന്നിംഗ് പരിശീലനം വളരെ സാധാരണമായിത്തീർന്നു, നിരവധി ഒഇഎമ്മുകൾ വീണ്ടും മെഗാപിക്സൽ മത്സരങ്ങൾക്ക് തുടക്കമിട്ടു.ഈ വർഷം, ക്യാമറ സെൻസറുകൾ റെസല്യൂഷനിൽ 108 മെഗാപിക്സൽ വരെ അടിക്കുന്നത് ഞങ്ങൾ കണ്ടു, പക്ഷേ കുറഞ്ഞ റെസല്യൂഷനിൽ അതിശയകരമായ ഫലങ്ങൾ മാത്രമേ നൽകൂ, ബിൻ ചെയ്ത ഫലം. ദൈർഘ്യമേറിയ ടെലിഫോട്ടോ ലെൻസുകൾ കൂടുതൽ സാധാരണമായിത്തീർന്നതിനാൽ ക്യാമറ സാങ്കേതികവിദ്യ തീർച്ചയായും വളരെയധികം മുന്നോട്ട് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ല.എന്നിരുന്നാലും മികച്ച ഗുണനിലവാരമുള്ള ക്യാമറ ഫോണുകൾ തിരഞ്ഞെടുക്കുന്നതിന് ഡിജിറ്റിലൂടെ സാധിക്കുന്നു .
ഈ വർഷം ആപ്പിൾ പുറത്തിറക്കി ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു APPLE IPHONE 12 PRO MAX എന്ന സ്മാർട്ട് ഫോണുകൾ .12 മെഗാപിക്സലിന്റെ ക്യാമറകൾ ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളുടെ പ്രവർത്തനം തന്നെയാണ് .5 nm A14 Bionic പ്രോസ്സസറുകളിലാണ് ഇത് പ്രവർത്തിക്കുന്നത് .അതോടൊപ്പം തന്നെ 6ജിബിയുടെ റാംമുമ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കുറഞ്ഞ പ്രകാശത്തിലും മികച്ച രീതിയിൽ തന്നെ പിക്ക്ച്ചറുകളും കൂടാതെ മറ്റു വിഡിയോകളും എടുക്കുന്നതിനു ഇത് സഹായിക്കുന്നു .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ മികച്ച ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഈ വർഷത്തെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾക്കുള്ള ഡിജിറ്റ് സീറോ 1 അവാർഡുകൾ ലഭിച്ചിരിക്കുന്നത് APPLE IPHONE 12 PRO MAX എന്ന സ്മാർട്ട് ഫോണുകൾക്കാണ് .
2020 ൽ വൺ പ്ലസ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ONEPLUS 8 PRO എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ കഴിഞ്ഞാൽ എടുത്തു പറയേണ്ടത് 12 മെഗാപിക്സൽ ക്യാമറകളാണ് .മികച്ച ക്വാളിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസുകൾ 3x zoom അടക്കം കാഴ്ചവെക്കുന്നുണ്ട് .നിലവിൽ ലഭിക്കുന്ന മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ONEPLUS 8 PRO എന്ന സ്മാർട്ട് ഫോണുകൾ .അതുപോലെ തന്നെ പ്രീമിയം കാറ്റഗറിയിൽ വാങ്ങിക്കാവുന്ന വിലകുറഞ്ഞ ഒരു ക്യാമറ സ്മാർട്ട് ഫോൺ കൂടിയാണ് ONEPLUS 8 PRO എന്ന സ്മാർട്ട് ഫോണുകൾ .
ഈ വർഷത്തെ ഡിജിറ്റ് സീറോ 1 അവാർഡ് റണ്ണർ ആപ്പായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ആപ്പിളിന്റെ തന്നെ APPLE IPHONE 12 എന്ന സ്മാർട്ട് ഫോണുകൾക്കാണ് .ഈ സ്മാർട്ട് ഫോണുകളിലും എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .A14-Bionic പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 4ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് .OLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം ഡ്യൂവൽ ക്യാമറകളും APPLE IPHONE 12 ഫോണുകൾക്ക് നൽകിയിരിക്കുന്നു .
20 വർഷത്തെ പാരമ്പര്യമുള്ള ഒരു ടെക്ക്നോളജി ബ്രാൻഡ് ആണ് ഡിജിറ്റ് .ഡിജിറ്റിന്റെ അവാർഡുകൾ നൽകുന്നത് പൂർണമായും ഡിജിറ്റ് ലാബുകളിൽ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് .അതുപോലെ തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകുന്നത് .ഡിജിറ്റ് സീറോ 1 അവാർഡ് ലഭിക്കുന്ന ഗാഡ്‌ജെറ്റുകൾ ,ഡിജിറ്റ് ലാബിൽ 56 ടെസ്റ്റുകൾക്ക് മുകളിൽ ചെയ്തതിനു ശേഷം മാത്രമാണ് പ്രഖ്യാപിക്കുന്നത് .ഉപഭോതാക്കൾ നൽകുന്ന പണത്തിന് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ തിരിച്ചറിയുക, വ്യവസായത്തെ മുന്നോട്ട് നയിക്കുന്ന പുതുമകൾ ആഘോഷിക്കുക എന്നിവയാണ് ലക്ഷ്യം.