മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ക്യാമറകൾ അവരുടെ ഉയർന്ന നിലവാരത്തിലുള്ള എതിരാളികളോടൊപ്പം പരിണമിച്ചു, എന്നാൽ മുൻനിരകൾ അവരുടെ മെഗാപിക്സലിന്റെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ, അവരുടെ മധ്യനിരയിലുള്ള മറ്റു ഫോണുകൾ ആവേശഭരിതരായ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിച്ചു.അതിനർത്ഥം നിറങ്ങൾ, അനേകം സവിശേഷ ക്യാമറ സവിശേഷതകൾ – ജ്യോതിശ്ശാസ്ത്രം, സിനിമാ മോഡുകൾ, കാലിഡോസ്കോപ്പിക് ഇഫക്റ്റുകൾ, പോർട്രെയിറ്റ് ഫിൽട്ടറുകൾ എന്നിവ ഈ താങ്ങാനാവുന്ന സ്മാർട്ട്‌ഫോണുകൾ പരീക്ഷിക്കുന്നത് നല്ല രസകരമാക്കി.അതുപോലെ തന്നെ മികച്ച അൾട്രാ വൈഡ് ക്യാമറകളും നമ്മൾ കണ്ടിരുന്നു .നൈറ്റ് മോഡ് ഇപ്പോൾ സാധാരണമാണ്, ചിലർക്ക് 4 കെ റെക്കോർഡിംഗുകൾ പോലും ചെയ്യാൻ കഴിയും.അത്തരത്തിൽ ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് ക്യാമറ ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .
ഈ വർഷം വൺപ്ലസ് വിപണിയിൽ മിഡ് റേഞ്ച് സെഗ്മെന്റിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയുണ്ടായി . ആ സ്മാർട്ട് ഫോൺ ആണ് ONEPLUS NORD എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ Snapdragon 765G പ്രോസ്സസറുകൾ തന്നെയാണ് .മികച്ച ക്യാമറ ക്വാളിറ്റി തന്നെയാണ് മിഡ് റേഞ്ച് സെഗ്മെന്റിൽ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .4K at 60 FPS വരെ ഷൂട്ടിംഗ് ചെയ്യുവാനും സാധിക്കുന്നതാണ് .അതോടൊപ്പം തന്നെ മികച്ച ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം .90Hz റിഫ്രഷ് റേറ്റ് മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് ക്യാമറ സ്മാർട്ട് ഫോണുകൾക്ക് ഉള്ള ഡിജിറ്റ് സീറോ 1 അവാർഡുകൾ ലഭിച്ചിരിക്കുന്നത് ONEPLUS NORD എന്ന സ്മാർട്ട് ഫോണുകൾക്കാണ് .
ഈ വർഷത്തെ മികച്ച രണ്ടാമത്തെ മിഡ് റേഞ്ച് ക്യാമറ സ്മാർട്ട് ഫോണുകളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പോക്കോയുടെ X3 എന്ന സ്മാർട്ട് ഫോണുകളാണ് . 2020 ൽ പോക്കോയുടെ ഭാഗത്തുനിന്നും എത്തിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് പൊക്കോ X3 എന്ന സ്മാർട്ട് ഫോണുകൾ .ഫോൺ നിർമിച്ചിരിക്കുന്നത് 6000 എം എ എച് ബാറ്ററി ഉപയോഗിച്ചാണ്.എത്തുന്ന കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 64 + 13 + 2 + 2 പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളിൽ അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 732G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ഈ വർഷത്തെ ഡിജിറ്റ് സീറോ 1 അവാർഡ് റണ്ണർ അപ്പായി സ്മാർട്ട് ഫോണുകളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് POCO X3 എന്ന സ്മാർട്ട് ഫോണുകളാണ് .
ഈ വർഷത്തെ മികച്ച ബെസ്റ്റ് ബയ് സ്മാർട്ട് ഫോണുകളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് REALME 7 PRO എന്ന സ്മാർട്ട് ഫോണുകളാണ് ..64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ അടക്കം REALME 7 PRO എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരുന്നു .അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫും എടുത്തു പറയേണ്ട ഒന്നാണ് .65W ഫാസ്റ്റ് ചാർജർ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒന്നാണ് .30 മിനുറ്റ്കൊണ്ട് തന്നെ 100% ചാർജ്ജ് ഇതിനു ലഭിക്കുന്നുണ്ട് .കുറഞ്ഞ വെളിച്ചത്തിലും മികച്ച പെർഫോമൻസ് തന്നെയാണ് REALME 7 PRO എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് .ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് ക്യാമറ സ്മാർട്ട് ഫോണുകളുള്ള ബെസ്റ്റ് ബയ് തിരഞ്ഞെടുത്തിരിക്കുന്നത് REALME 7 PRO സ്മാർട്ട് ഫോണുകളെയാണ് .
20 വർഷത്തെ പാരമ്പര്യമുള്ള ഒരു ടെക്ക്നോളജി ബ്രാൻഡ് ആണ് ഡിജിറ്റ് .ഡിജിറ്റിന്റെ അവാർഡുകൾ നൽകുന്നത് പൂർണമായും ഡിജിറ്റ് ലാബുകളിൽ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് .അതുപോലെ തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകുന്നത് .ഡിജിറ്റ് സീറോ 1 അവാർഡ് ലഭിക്കുന്ന ഗാഡ്‌ജെറ്റുകൾ ,ഡിജിറ്റ് ലാബിൽ 56 ടെസ്റ്റുകൾക്ക് മുകളിൽ ചെയ്തതിനു ശേഷം മാത്രമാണ് പ്രഖ്യാപിക്കുന്നത് .ഉപഭോതാക്കൾ നൽകുന്ന പണത്തിന് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ തിരിച്ചറിയുക, വ്യവസായത്തെ മുന്നോട്ട് നയിക്കുന്ന പുതുമകൾ ആഘോഷിക്കുക എന്നിവയാണ് ലക്ഷ്യം.