കഴിഞ്ഞ വർഷത്തെ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഉയർന്ന റെസ് ക്യാമറ സെൻസറുകളിലൂടെ ഹൃദയങ്ങൾ നേടി, എന്നിട്ടും വില 10,000 രൂപയിൽ താഴെയായി നിലനിർത്തുന്നു, ഈ വർഷം അങ്ങനെ ആയിരുന്നില്ല.COVID-19 പകർച്ചവ്യാധിയും കൂടാതെ ഇറക്കുമതി തീരുവയും വർദ്ധിച്ചതോടെ, ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ മികച്ച ഹാർഡ്‌വെയർ നൽകുന്ന കുറച്ചു പാടുപെട്ടു .അതിനാൽ സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷനിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലേക്ക് ഫോക്കസ് മാറി.മികച്ച നൈറ്റ് മോഡ്, ഫിൽട്ടറുകൾ, ഇഫക്റ്റുകൾ എന്നിവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിത്തുടങ്ങി , ഇവയെല്ലാം ക്യാമറ ഉപയോഗിക്കുന്നത് കൂടുതൽ രസകരമാക്കുന്നു.ഇവിടെ ഈ വർഷത്തെ മികച്ച ബഡ്ജറ്റ് ക്യാമറ ഫോൺ ഏത് എന്ന് നോക്കാം .
2020 ലെ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകളുടെ മികച്ച കാറ്റഗറിയിൽ റെഡ്മി നോട്ട് 9 എത്തിയിരിക്കുന്നത് ഷവോമിയുടെ റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകളാണ് .മികച്ച ക്യാമറകളും കൂടാതെ പെർഫോമൻസും ബഡ്ജറ്റ് സെഗ്മെന്റിൽ കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഷവോമിയുടെ REDMI NOTE 9എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുവാൻ ഈ ക്യാമറകൾക്ക് സാധിച്ചു .MediaTek Helio G85 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച രീതിയിൽ തന്നെ ഗെയിമുകളും മറ്റും ആസ്വദിക്കുവാൻ സാധിക്കുന്നു .5,000mAhന്റെ മികച്ച ബാറ്ററി ലൈഫും ഷവോമിയുടെ റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നു .ഈ വർഷത്തെ ഡിജിറ്റ് സീറോ 1 അവാർഡുകൾ ലഭിച്ചിരിക്കുന്നത് ഷവോമിയുടെ ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയ റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകൾക്കാണ് .
ഈ വർഷത്തെ രണ്ടാമത്തെ മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകളായി റിയൽമിയുടെ NARZO 20 PRO എന്ന സ്മാർട്ട് ഫോണുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് . 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .കൂടാതെ മികച്ച രീതിയിൽ തന്നെ 4K വീഡിയോ റെക്കോർഡിങ് ഇതിൽ സാധ്യമാകുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ 65W ഫാസ്റ്റ് ചാർജിങ് അത് കൂടാതെ ക്വാഡ് പിൻ ക്യാമറകൾ എന്നിവയാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് MediaTek Helio G95 പ്രോസ്സസറുകളിയിരുന്നു നൽകിയിരുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുവാൻ ഈ പ്രോസ്സസറുകൾക്ക് സാധിച്ചു എന്നതാണ് മറ്റൊരു കാര്യം .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4,500mAhന്റെ ബാറ്ററി കരുതിലായിരിക്കുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .കൂടാതെ 30 മിനുട്ടിനുള്ളിൽ 100 ശതമാനം ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .ഈ വർഷത്തെ മികച്ച റണ്ണർ അപ്പിനുള്ള ഡിജിറ്റ് സീറോ 1 അവാർഡ് റിയൽമിയുടെ നർസോ 20 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് .
ഈ വർഷത്തെ മികച്ച ക്യാമറ ഫോണുകളിൽ ബെസ്റ്റ് ബായ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് റെഡ്‌മിയുടെ REDMI 9 PRIME എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സവിശേഷതകൾ ഉൾക്കൊളിച്ചു ഷവോമി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് REDMI 9 PRIME എന്ന സ്മാർട്ട് ഫോണുകൾ .6.5 ഇഞ്ചിന്റെ മികച്ച ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 12 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും REDMI 9 PRIME എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ വലിയ ഗ്രാഫിക്സിൽ ഗെയിമുകളും മറ്റും ഈ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുവാൻ സാധിക്കില്ല .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
20 വർഷത്തെ പാരമ്പര്യമുള്ള ഒരു ടെക്ക്നോളജി ബ്രാൻഡ് ആണ് ഡിജിറ്റ് .ഡിജിറ്റിന്റെ അവാർഡുകൾ നൽകുന്നത് പൂർണമായും ഡിജിറ്റ് ലാബുകളിൽ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് .അതുപോലെ തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകുന്നത് .ഡിജിറ്റ് സീറോ 1 അവാർഡ് ലഭിക്കുന്ന ഗാഡ്‌ജെറ്റുകൾ ,ഡിജിറ്റ് ലാബിൽ 56 ടെസ്റ്റുകൾക്ക് മുകളിൽ ചെയ്തതിനു ശേഷം മാത്രമാണ് പ്രഖ്യാപിക്കുന്നത് .ഉപഭോതാക്കൾ നൽകുന്ന പണത്തിന് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ തിരിച്ചറിയുക, വ്യവസായത്തെ മുന്നോട്ട് നയിക്കുന്ന പുതുമകൾ ആഘോഷിക്കുക എന്നിവയാണ് ലക്ഷ്യം.