Digt Zero1 Award: മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ

Updated on 10-Dec-2019

കഴിഞ്ഞ വർഷം വളരെ കുറച്ചു മാത്രം ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ആയിരുന്നു മികച്ച എന്ന് പറയുവാൻ .എന്നാൽ ഈ വർഷം അത് തിരുത്തിക്കുറിച്ചിരിക്കുന്നു .മികച്ച ആൻഡ്രോയിഡ് ഫോണുകൾ ഈ വർഷം വിപണിയിൽ എത്തിയിരിക്കുന്നു .എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ചോയിസുകളും ഈ വർഷം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .മികച്ച ഡിസ്‌പ്ലേയിൽ കൂടാതെ നോൺ ഗെയിമിങ് ഫോണുകൾ ഒക്കെ തന്നെ വിപണിയിൽലഭിക്കുന്നുണ്ട് .12 ജിബി വരെ റാംമ്മുകളിൽ കൂടാതെ ഹൈ ബാറ്ററി കപ്പാസിറ്റിയിൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ നമുക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച സീറോ 1 അവാർഡുകൾ ലഭിച്ച ആൻഡ്രോയിഡ് ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .

 

വിന്നർ : Huawei P30 Pro
 

സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 പ്ലസ് എന്ന സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ കുറച്ചു പൊറകോട്ടാണെങ്കിലും നല്ല ഒരു ആൻഡ്രോയിഡ് ഫോൺ തന്നെയാണ് ഹുവാവെയുടെ P30 പ്രൊ .മികച്ച ഡിസ്‌പ്ലേയും കൂടാതെ അത്യാവിശ്യം നല്ല GPU പെർഫോമൻസും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ വർഷത്തെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണിന്റെ പട്ടികയിൽ റണ്ണർ അപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Huawei P30 Pro ഫോണുകൾ .

RUNNER UP:: Samsung Galaxy Note 10+

പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12  ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .മികച്ച ബെഞ്ച് മാർക്ക് കാഴ്ചവെച്ച ഒരു ഫോൺ ആയിരുന്നു ഇത് .ഇതിനു കാരണം ഇതിന്റെ Exynos 9825 പ്രോസസറുകൾ തന്നെയാണ് .പഴയ  Exynos 9820 വേർഷനിൽ നിന്നും ഈ ഫോണുകൾക്ക് പുതിയ എക്സിനോസ് ആയിരുന്നു നൽകിയിരുന്നത് .അതുപോലെ തന്നെ പുതിയ ഫീച്ചറുകൾ ആഡ് ചെയ്തുകൊണ്ടായിരുന്നു ഈ സ്മാർട്ട് ഫോണുകളുടെ S പെന്നുകൾ പുറത്തിറക്കിയത് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ്   എത്തിയിരിക്കുന്നത്.സാംസങ്ങിന്റെ ഗാലക്സി നോട്ട് 10പ്ലസ് ഇന്ൻസ് അമൃത് ഫോണുകൾ ഒരു മികച്ച ആൻഡ്രോയിഡ് ഓൾ റൗണ്ടർ തന്നെയാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു ഫോൺ കൂടിയാണിത് .ടോപ്പ് നോച്ഛ് ഗെയിമിംഗ് എക്സ്പീരിയൻസ് PUBG, Asphalt 9, CoD  ഗെയിമുകളിൽ ഇത് കാഴ്ചവെക്കുന്നുണ്ട് .4300 mahന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ആൻഡ്രോയിഡ് ഫോണിന്റെ കാറ്റഗറിയിൽ ആദ്യം എടുത്തു പറയേണ്ട ഒരു ഫോൺ ആണിത് .

Best Buy: OnePlus 7T Pro McLaren Edition

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൊണ്ട് തന്നെ മികച്ച ഗെയിമിംഗ് എക്സ്പീരിയൻസ് പ്രതീഷിക്കാവുന്ന ഒരു ഫോൺ എന്ന് തന്നെ പറയാം .അതുപോലെ 12 ജിബിയുടെ റാം McLaren എഡിഷൻ എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു  മികച്ച ബെഞ്ച് മാർക്ക് കാഴ്ചവെക്കുന്ന ഒരു ഫോൺ ആണ് OnePlus 7T Pro McLaren Edition.എന്നാൽ ഇത് ഒരു ഗെയിമിംഗ് സ്മാർട്ട് ഫോൺ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ഫോൺഅല്ല .പക്ഷെ മികച്ച ഗെയിമിംഗ് പെർഫോമൻസ് ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച സോളിഡ് ആയിട്ടുള്ള ബാറ്ററി ബാക്ക് അപ്പ് ഇത് കാഴ്ചവെക്കുന്നുണ്ട് .4085mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .ഇതിന്റെ ട്രിപ്പിൾ ക്യാമറകൾ നല്ല പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത് .8 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 8  മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് + 16  മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .OnePlus 7T Pro McLaren Edition ഫോണുകൾ സീറോ 1 അവാർഡുകളിലെ ബെസ്റ്റ് ബയ്‌ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ഫോൺ ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :