​​Zero1 Awards 2019:മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ

Updated on 10-Dec-2019

നിലവിൽ ഇന്ത്യൻ വിപണിയിൽ മികച്ച മിഡ് റേഞ്ച് സ്മാർട്ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .20000 രൂപ റെയിഞ്ചിൽ തന്നെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .48 മെഗാപിക്സലിന്റെ കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെ ലഭിക്കുന്നുണ്ട് .കൂടാതെ 8 ജിബിയുടെ റാം അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാനും സാധിക്കുന്നു .അത്തരത്തിൽ ഈ വർഷം മിഡ് റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .

​​Zero1 Award വിന്നർ :Xiaomi Redmi K20

റെഡ്‌മിയുടെ K20 എന്ന സ്മാർട്ട് ഫോണുകൾ റിയൽ മിയുടെ 5 പ്രൊ മോഡലുകളെക്കാൾ വില കുറച്ചു കൂടുതലാണ് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് . 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .എന്നാൽ ചില സ്ഥലങ്ങളിൽ റിയൽമിയുടെ 5 പ്രൊ മോഡലുകൾ മുന്നിൽ നിൽക്കുന്നുണ്ട് .

2019 ZERO 1 RUNNER UP: REALME 5 PRO

Realme 5 Pro  സ്മാർട്ട് ഫോണുകൾ ആണ് ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളുടെ റണ്ണർ അപ്പിൽ എത്തിയിരിക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .കൂടാതെ ഡീസന്റ് ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .Snapdragon 710  SoC ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .നിങ്ങൾ ക്യാമറ ഫോണുകൾ മിഡ് റേഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ റിയൽമിയുടെ 5 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ തീർച്ചയായും നോക്കാവുന്നതാണ് .48മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ മികച്ച ഷാർപ് ,ഡീറ്റൈൽ ആയിട്ടുള്ള പിക്ച്ചറുകൾ എടുക്കുന്നതിനു സഹായിക്കുന്നു .റിയൽമിയുടെ 5 പ്രൊ ഫോണുകളിൽ 4035mAh ബാറ്ററി ലൈഫും റെഡ്‌മിയുടെ k20 ഫോണുകളിലെ 4000mAh  ബാറ്ററിയേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് .

ബെസ്റ്റ് ബയ്‌ :Realme 5 Pro

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് റിയൽമിയുടെ 5 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .4035 mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ വർഷത്തെ മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോൺ എന്ന അവാർഡ് റിയൽമിയുടെ 5 പ്രൊ മോഡലുകൾക്കാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :