Digit Zero1 Awards 2019: മികച്ച ഹൈ എൻഡ് സ്മാർട്ട് ഫോൺ
വില എന്ന് പറയുന്നത് ഫോണുകളുടെ രൂപകൽപന ,ഡിസൈൻ കൂടാതെ അതിന്റെ പ്രകടനം എന്നിവയെ മെച്ചപ്പെടുത്തുന്നു .ഈ വർഷം ഇന്ത്യൻ വിപണിയിൽ Snapdragon 855 പ്രോസസറുകളിൽ വരെ ഒരുപാടു ഹൈ എൻഡ് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .തൽഫലമായി, പ്രീമിയം, ഹൈ-എൻഡ് സെഗ്‌മെന്റിലെ പ്രധാന വ്യത്യാസം പ്രകടനമല്ല, മറിച്ച് ക്യാമറയും വാട്ടർ-റെസിസ്റ്റൻസ് പോലുള്ള മറ്റ് മോടിയുള്ള സവിശേഷതകളും ആയിരുന്നു.ജനപ്രിയ ബജറ്റ് ബ്രാൻഡുകളായ ഷവോമി , റിയൽമി എന്നിവയുടെ പ്രവേശനവും മുൻനിരയിലുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നു.എന്നാൽ കഴിഞ്ഞ വർഷത്തെ വിന്നർ വൺപ്ലസ് സ്മാർട്ട് ഫോണുകൾ ആയിരുന്നു .എന്നാൽ ഈ വർഷത്തെ അവാർഡ് ലഭിച്ച മികച്ച ഹൈ എൻഡ് ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .
Zero1 Award വിന്നർ
OnePlus 7T
Price: Rs 37,999
AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .മികച്ച പെർഫോമൻസും കൂടാതെ സ്റ്റാൻഡേർഡ് ക്യാമറ ക്ലാരിറ്റിയും ഇത് നൽകുന്നുണ്ട് .
റണ്ണേഴ്‌സ് അപ്പ്
Asus 6z
Price: Rs 27,999
Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6.4 ഇഞ്ചിന്റെ നാനോ എഡ്ജ് ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് 6Z കാഴ്ചവെക്കുന്നത് .256 ജിബിയുടെ വേരിയന്റുകൾവരെയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .2 TBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ PUBG ,Asphalt 9 പോലെയുളള ഗെയിമുകൾ വളരെ അനായാസ്സമായി ഇതിൽ കളിക്കുവാൻ സാധിക്കുന്നതാണ് .ഈ വർഷത്തെ റണ്ണേഴ്‌സ് അപ്പിൽ അസൂസിന്റെ 6Z ഫോണുകൾ .
ബെസ്റ്റ് ബയ്
Realme X2 Pro
Price: Rs 33,999
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8 ജിബിയുടെ റാം മും കൂടാതെ 256 ജിബിയുടെ സ്റ്റോറേജു ഇതിനുള്ളതുകൊണ്ടു നല്ല പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം .മൊത്തത്തിൽ പറയുകയാണെങ്കിൽ റിയൽമിയുടെ X2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഒരു മികച്ച ഹൈ ഏൻഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile