ഒരു നോർമൽ ഉപഭോതാവിന്റെ ഉപയോഗത്തിന് ബഡ്ജറ്റ് റെയിഞ്ചിൽ ലഭിക്കുന്ന ഒരുപാടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .ഫേസ്ബുക്ക് ,ബ്രൗസിംഗ് ,ക്യാമറ പിക്ച്ചറുകൾ ,ഗെയിമുകൾ എന്നിവയ്ക്ക് അനിയോജ്യമായ ഒരുപാടു ബഡ്ജറ്റ് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ഷവോമി ,റിയൽമി ,മോട്ടോറോള ,സാംസങ്ങ് ഇനി കമ്പനികൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ ഈ വർഷം പുറത്തിറക്കുകയുണ്ടായി .48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെ മികച്ച ക്യാമറ ഫോണുകൾ 10000 രൂപ റെയിഞ്ചിൽ തന്നെ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നുണ്ട് .അത്തരത്തിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ കൂടാതെ സീറോ 1 അവാർഡ് ലഭിച്ച ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .
സീറോ 1 അവാർഡ് 2019 വിന്നർ
ഷവോമിയുടെ റെഡ്മി നോട്ട് 8
വില 9999 രൂപ
ഷവോമിയിൽ നിന്നും നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകൾ .ഈ ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച ക്യാമറ ക്ലാരിറ്റി തന്നെയാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ Qalcomm Snapdragon 665 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .അതുകൊണ്ടു തന്നെ നല്ല രീതിയിൽ ഗെയിമുകളും കൂടാതെ മികച്ച രീതിയിൽ തന്നെ ബൗസിങ്ങും ചെയ്യുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന ഫോണുകൾ .
റണ്ണേഴ്‌സ് അപ്പ്
റിയൽമി 3 പ്രൊ
വില 9999 രൂപ
റെഡ്‌മിയുടെ നോട്ട് 8 പ്രൊ എന്ന ഫോണുകളുടെ റെയിഞ്ചിൽ എത്തിയിരുന്ന ഒരു ഫോൺ ആയിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില കുറച്ചിരുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന ഒരു മികച്ച ഫോൺ ആണിത് .വൺപ്ലസ് 6T ഫോണുകളിൽ ഉപയോഗിച്ചിരുന്ന ക്യാമറ സെൻസറുകൾ ആയിരുന്നു റിയൽമിയുടെ 3 പ്രൊ എന്ന ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെ 16 മെഗാപിക്സൽ ക്യാമറകൾ മികച്ച രീതിയിലും കൂടാതെ ഷാർപ്പ് ,ക്ലാരിറ്റിയിലും പിക്ച്ചറുകൾ എടുക്കുവാൻ സഹായിക്കുന്നു .എടുത്തു പറയേണ്ടത് നൈറ്റ് പിക്ച്ചറുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ ക്യാമറകൾ മാത്രമാണ് നൽകിയിരിക്കുന്നത് .വൈഡ് ആംഗിൾ ഷോട്ടുകൾ വളരെ ബുദ്ധിമുട്ടാണ് .ദിവസ്സേന ഉപയോഗത്തിന് നല്ല സ്റ്റാൻഡേർഡ് ക്യാമറ ഫോൺ ആണിത് .
ബെസ്റ്റ് ബയ്
റിയൽമിയുടെ 5
വില 8999 രൂപ
റെഡ്‌മിയുടെ നോട്ട് 8 എന്ന ഫോണുകൾക്ക് സമാനമായ ക്യാമറകൾ ആണ് റിയൽമിയുടെ 5 ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ആണ് ഇതിനുള്ളത് .എന്നാൽ ഈ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ഡീസന്റ് പെർഫോമൻസ് മാത്രമാണ് കാഴ്ചവെക്കുന്നത് .
എന്നാൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബെസ്റ്റ് ബയ് സ്മാർട്ട് ഫോൺ തന്നെയാണ് റിയൽമിയുടെ 5 എന്ന സ്മാർട്ട് ഫോണുകൾ .