2020 ൽ ഉപഭോതാക്കളെ തൃപ്തിപ്പെടുത്തിയ ബഡ്ജറ്റ് ക്യാമറ ഫോൺ ഏത്

2020 ൽ ഉപഭോതാക്കളെ തൃപ്തിപ്പെടുത്തിയ ബഡ്ജറ്റ് ക്യാമറ ഫോൺ ഏത്
HIGHLIGHTS

2020 ൽ ഡിജിറ്റ് അവാർഡ് ലഭിച്ച മികച്ച ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ

2020 ൽ ഡിജിറ്റ് അവാർഡ് ലഭിച്ച മികച്ച ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ

എല്ലാവർഷവും മികച്ച ഗാഡ്ജെറ്റുകളെ ഡിജിറ്റ് തിരഞ്ഞെടുക്കാറുണ്ട് .ഇത്തവണയും ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകിയിരുന്നു .ഡിജിറ്റിന്റെ അവാർഡുകൾ നൽകുന്നത് പൂർണമായും ഡിജിറ്റ് ലാബുകളിൽ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് .അതുപോലെ തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകുന്നത് .ഡിജിറ്റ് സീറോ 1 അവാർഡ് ലഭിക്കുന്ന ഗാഡ്‌ജെറ്റുകൾ ,ഡിജിറ്റ് ലാബിൽ 56 ടെസ്റ്റുകൾക്ക് മുകളിൽ ചെയ്തതിനു ശേഷം മാത്രമാണ് പ്രഖ്യാപിക്കുന്നത് .ഇപ്പോൾ 2020 ൽ മികച്ച ബഡ്ജറ്റ് ഫോൺ ആയി തിരഞ്ഞെടുത്തിരിക്കുന്നത് റെഡ്മി 9 എന്ന സ്മാർട്ട് ഫോണുകളെയായിരുന്നു .

റെഡ്മി നോട്ട് 9 

ഷവോമിയുടെ റെഡ്‌മി 9 സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (DotDisplay )പുറത്തിറങ്ങുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5  ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G85  ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4ജിബി റാം 128 ജിബിയുടെ സ്റ്റോറേജ് & 6 ജിബി റാം കൂടാതെ 128 ജിബി  ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 512  ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 13  എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .22.5W ഫാസ്റ്റ്  ചാർജറും ഇതിനു ലഭ്യമാകുന്നതാണു് ..ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാന്നെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 11999 രൂപയാണ് വില .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo