ഡെല്ലിന്റെ ഏറ്റവും പുതിയ രണ്ടു ലാപ്‌ടോപ്പുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ഡെല്ലിന്റെ DELL XPS 15 കൂടാതെ ഡെല്ലിന്റെ DELL XPS 17 എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ Dell XPS 17എന്ന മോഡലുകൾ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പവർ ഫുൾ ലാപ്‌ടോപ്പുകൾ എന്നാണ് വിശേഷിപ്പിക്കുന്നത് .ഇതിൽ രണ്ടു മോഡലുകളും ഇൻഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾ 10th Gen Intel Core പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു മോഡലാണിത് .NVIDIA GeForce GTX 1650 ഗ്രാഫിക്സ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .Dell XPS 15 മോഡലുകൾക്ക് 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് കമ്പനി പറയുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് US $1,299.99 ആണ് .
17 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇൻഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾ 10th Gen Intel Core പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു മോഡലാണിത് .NVIDIA GeForce RTX 2060 graphics ഗ്രാഫിക്സ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .Dell XPS 17 മോഡലുകൾക്ക് നാല് USB-C Thunderbolt 3 പോർട്ടുകളാണ് ഉള്ളത് . .ഇതിന്റെ വിപണിയിലെ വില വരുന്നത് US $1,499.99 ആണ് .