ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Dell XPS 13 9315 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .12th Gen Intel EVO പ്രോസ്സസറുകളിലാണ് ഈ Dell XPS 13 9315 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ Dell XPS 13 9315 ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.4 ഇഞ്ചിന്റെ ഇൻഫിനിറ്റി എഡ്ജ് ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 16:10 ആസ്പെക്റ്റ് റേഷിയെയും ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 12th Generation Intel Core i7-1250U പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 1GGB യുടെ LPDDR5 റാംമ്മിലാണു എത്തിയിരിക്കുന്നത് .കൂടാതെ 512GB യുടെ PCIe 4.0 SSD സ്റ്റോറേജുകളും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ Intel Iris Xe ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .
ഗെയിമിംഗിന് വളരെ അനിയോജ്യമായ ലാപ്ടോപ്പുകളിൽ ഒന്നാണ് Dell XPS 13 9315 എന്ന മോഡലുകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് 720p ഡ്യൂവൽ സെൻസർ ക്യാമറകളാണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ Dell XPS 13 9315 ലാപ്ടോപ്പുകൾക്ക് 99,990 രൂപ മുതൽ Rs 1,29,990 രൂപവരെയാണ് വില വരുന്നത് .