വാട്ട്സ് ആപ്പിനു പുതിയ ഡാർക്ക് മോഡ് ആപ്പ്‌ഡേഷനുകൾ ഇപ്പോൾ ലഭിച്ചു തുടങ്ങുന്നു .ഇനി വാട്ട്സ് ആപ്പിന് ലഭിക്കുന്ന അപ്പ്‌ഡേഷനുകളിൽ എടുത്തുപറയേണ്ടത് ഡാർക്ക് മോഡുകളാണ് .ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു എന്നാണ് സൂചനകൾ .ഡാർക്ക് മോഡുകൾ രാത്രി കാലങ്ങളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ കൂടുതൽ അനായാസമാക്കുന്നതിനും കൂടാതെ ബാറ്ററി ലൈഫ് നിലനിർത്തുന്നതിനുമാണ് .
OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെടുന്നത് .എന്നാൽ രണ്ടു ഫ്ലാറ്റുഫോമുകളിലും ഡാർക്ക് മോഡുകൾ ലഭ്യമാകുന്നതാണു് .
വാട്ട്സ് ആപ്പിലെ Two-Step വെരിഫിക്കേഷൻ എങ്ങനെ നടത്താം
വാട്ട്സ് ആപ്പിലെ ടു സ്റ്റെപ്പ് വെരിഫികേഷനുകൾ ഇപ്പോൾ നടത്താവുന്നതാണ് .അതിന്നായി ആദ്യം തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യുക .അതിനു ശേഷം വാട്ട്സ് ആപ്പിലെ മുകളിൽ വലതു ഭാഗത്തായി നൽകിയിരിക്കുന്ന മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം അക്കൗണ്ട് എന്ന ഓപ്‌ഷനുകൾ ഓപ്പൺ ചെയ്യുക .
ശേഷം മൂന്നാമത്തെ ഓപ്‌ഷൻ ആണ് Two-Step വെരിഫികേഷനിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ പാസ്സ്‌വേർഡ് ,മെയിൽ ഐഡി എന്നിവ നൽകി സബ്‌മിറ്റ് ചെയ്യുക .നിങ്ങളുടെ Two-Step വെരിഫിക്കേഷൻ ഇത്തരത്തിൽ നടത്താവുന്നതാണ് .