55 ഇഞ്ചിന്റെ Daiwa 4K സ്മാർട്ട് ടെലിവിഷനുകൾ എത്തി ;വിലയോ ?

Updated on 20-Mar-2022
HIGHLIGHTS

Daiwaയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി

34,999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ Daiwa യുടെ പുതിയ ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ടേ ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .WebOS ഓപ്പറെറ്റിംഗ്‌ സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Daiwa 4കെ സ്മാർട്ട് ടെലിവിഷനുകളുടെ മറ്റു വിശേഷങ്ങൾ നോക്കാം .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 4കെ സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭ്യമാകുന്നതാണു് .ARM CA55 1.1 GHz Quad-core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.5GB റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Netflix, Amazon Prime Video, YouTube, Disney+ Hotstar, Spotify  അടക്കമുള്ള ഓൺലൈൻ സർവീസുകളും ഇതിൽ ലഭ്യമാകുന്നതാണു് .

മികച്ച സൗണ്ട് ക്വാളിറ്റിയും ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .20W സൗണ്ട് ഔട്ട് പുട്ട് കൂടാതെ ഡോൾബി ഓഡിയോ സപ്പോർട്ട് അടക്കം ഈ ടെലിവിഷനുകളിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 34,999 രൂപ മുതലാണ് ഈ  Daiwa ടെലിവിഷനുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :