ട്രെയിൻ സർവീസുകൾ ജൂൺ ആദ്യം മുതൽ ;എങ്ങനെ ബുക്കിംഗ് നടത്താം

Updated on 25-May-2020
HIGHLIGHTS

ഇപ്പോൾ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്കിംഗ് നടത്താം

ജൂൺ 1 മുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു

ഇപ്പോൾ ഇവിടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നത് നോക്കാം

New Delhi  ;രാജ്യത്തു ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുവാൻ ഒരുങ്ങുന്നു .ജൂൺ 1 മുതലാണ് ദിവസേന 200 ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് .ഇത് നോൺ AC ട്രെയിനുകൾ ആണ് .ഈ ട്രെയിൻ സർവീസുകളുടെ ബുക്കിംഗ് ഉടൻ ആരംഭിക്കുന്നതാണ് .ഓൺലൈൻ വഴി മാത്രമേ ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുകയുള്ളു .നോൺ AC ട്രെയിനുകൾ ആണിത് .എന്നാൽ ഇപ്പോൾ ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .

https://twitter.com/PiyushGoyal/status/1262767695335833605?ref_src=twsrc%5Etfw

തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കുന്നത് നോക്കാം

ഇപ്പോൾ എന്തുകാര്യത്തിനു നമ്മൾ ആശ്രയിക്കുന്നത് ഓൺലൈൻ സംവിധാനങ്ങളെയാണ് .അത് പല രീതിയിലും നമ്മളെ സഹായിക്കാറുമുണ്ട് .ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റുകൾ ,ട്രെയിൻ ടിക്കറ്റുകൾ ഒക്കെ ഓൺലൈൻ വഴി വളരെ എളുപ്പത്തിൽ നമുക്ക് ബുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .സാധാരണയായി നമ്മൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ നേരിട്ട് റെയിൽ വെ സ്റ്റേഷനുകളിൽ പോകുകയാണ് പതിവ് .

തത്ക്കാൽ ടിക്കറ്റുകൾക്കും നമ്മൾ ടിക്കറ്റ് കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത് .എന്നാൽ ഇപ്പോൾ നമുക്ക് എളുപ്പത്തിൽ തന്നെ ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .തത്ക്കാൽ ടിക്കറ്റുകളും ഇതേ രീതിയിൽ തന്നെ നമ്മളുടെ  സ്മാർട്ട് ഫോണുകൾ ,ടാബ്ലെറ്റുകൾ വഴിയോ അല്ലെങ്കിൽ ലാപ്ടോപ്പുകൾ വഴിയോ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ഒരു ദിവസ്സം മുൻപ് മാത്രമാണ് തത്ക്കാൽ ടിക്കറ്റുകൾ ബുക്കിംഗ് സാധ്യമാകുന്നത് .

അതുപോലെ തന്നെ രാവിലെ 10 മണി മുതൽ Ac ടിക്കറ്റുകളുടെ താത്ക്കാലും 11 മണി മുതൽ നോൺ Ac ടിക്കറ്റുകളും ആണ് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നത് .എന്നാൽ ഇപ്പോൾ കോവിഡ് സമയത്തു AC ബുക്കിംഗ് ലഭിക്കുന്നതല്ല .ഒരു സമയത് 4 യാത്രക്കാരുടെ തത്ക്കാൽ മാത്രമാണ് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നത് .ഇനി തത്ക്കാൽ ബുക്കിംഗ് ചെയ്യുന്നതിന്  irctc സൈറ്റിൽ ആദ്യം തന്നെ ലോഗിൻ ചെയ്യേണ്ടതാണ് .

ഉദാഹരണത്തിന് 10 മണി മുതൽ തുടങ്ങുന്ന AC തത്ക്കാൽ ടിക്കറ്റുകൾക്ക് നിങ്ങൾ 9.55 നു എങ്കിലും ലോഗിൻ ചെയ്തു വെക്കേണ്ടതാണ് .10മണിയ്ക്ക് തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ വിവരങ്ങൾ  irctc തത്ക്കാൽ സൈറ്റിൽ നൽകി ടിക്കറ്റുകൾ ബുക്കിങ് ചെയ്യുവാൻ .സാധിക്കുന്നു പേ മെന്റ് ഓപ്‌ഷനുകൾ എല്ലാം ഓൺലൈൻ വഴി തന്നെ നടത്തേണ്ടതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :