കൊറോണയുടെ വ്യാജവാർത്തകൾക്ക് വിട ;കേരള സർക്കാരിന്റെ ഈ ആപ്ലിക്കേഷനിലൂടെ അറിയാം

കൊറോണയുടെ വ്യാജവാർത്തകൾക്ക് വിട ;കേരള സർക്കാരിന്റെ ഈ ആപ്ലിക്കേഷനിലൂടെ അറിയാം
HIGHLIGHTS

കോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ GOK ആപ്ലികേഷനുകൾ

ലോകമെമ്പാടും ഇന്ന് ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രേശ്നമാണ് കൊറോണ എന്നത് .നമ്മുടെ കേരളത്തിലും ഇപ്പോൾ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു .എന്നാൽ നമ്മളുടെ കേരളത്തിൽ ആശങ്കപ്പെടേണ്ട ആവിശ്യമില്ല എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത് .അതോടൊപ്പം തന്നെ പുതിയ ഒരു ആപ്ലികേഷൻകൂടി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .GOK ഡയറക്റ്റ് എന്ന ആപ്ലികേഷനുകൾ ആണ് ഇപ്പോൾ കേരള സർക്കാർ പുറത്തിറക്കിയിരിക്കുന്നതഗ് .പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ് .

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീ കെ കെ ശൈലജ ടീച്ചറിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .ടീച്ചറിന്റെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ ലിങ്കും ഉപഭോതാക്കൾക്ക് നല്കിയിരിക്കുന്നുണ്ട് .അത് വഴിയും നിങ്ങൾക്ക് ഈ ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ വ്യാജവാർത്തകൾ ഒരു പരിധിവരെ തടയുന്നതിനും ഇത് സഹായകമാകുന്നതാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo