ജിയോയ്ക്ക് പുതിയ എതിരാളി എത്തുന്നു ;അതും കുറഞ്ഞ ചിലവിൽ

Updated on 13-Apr-2020
HIGHLIGHTS

കർണാടക ആസ്ഥാനമായ വൈഫൈ ഡബ്ബ

കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം രംഗത്ത് എതിരാളികൾ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു കമ്പനിയാണ് ജിയോ .മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ജിയോ തന്നെയാണ് ഇപ്പോളും മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഇതാ ജിയോയെ വെല്ലുവാൻ പുതിയ സർവീസുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാകുന്ന വൈഫൈ ഡബ്ബ  എന്ന സർവീസുകളാണ് ഉടൻ എത്തുന്നത് .

ബംഗളൂരുവിൽ നിന്നുമാണ് വൈഫൈ ഡബ്ബ എന്ന കമ്പനി എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം 1 ജിബിയുടെ ഡാറ്റ നൽകുന്നത് 2 രൂപയ്ക്കാണ് .ജിയോയ്ക്ക് മാത്രമല്ല എല്ലാ ടെലികോം കമ്പനികൾക്കും വൈഫൈ ദാബ എന്ന സർവീസുകൾ ഒരു എതിരാളി തന്നെയാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .വൈഫൈ റൗട്ടറുകൾ വഴിയാണ് ഉപഭോതാക്കൾക്ക് ഈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നത് .

കൂടാതെ ഇന്റർനെറ്റുകൾക്ക് മികച്ച സ്പീഡ് ലഭിക്കുന്നതിനായി സൂപ്പർനോഡ്സ് എന്ന സംവിധാനവും ഉപയോഗിച്ചിരിക്കുന്നു .നിലവിൽ ബംഗുളൂരുവിൽ മാത്രമാണ് ഈ സംവിധാനങ്ങൾ ആരംഭിക്കുന്നത് .അതിനു ശേഷം മാത്രമാണ് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയുള്ളു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :