ആധാർ നമ്പർ എങ്ങനെയാണു ഓൺലൈൻ വഴി പരിശോധിക്കുന്നത്
ആധാർ നമ്പർ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം
ഇപ്പോൾ വെബ് സൈറ്റ് വഴി പരിശോധിക്കുവാൻ സാധിക്കുന്നതാണ്
ഇപ്പോൾ എല്ലാകാര്യത്തിനും ആവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എന്നാൽ ആധാർ കാർഡുകൾ ഇപ്പോൾ നമുക്ക് അവരുടെ സൈറ്റ് വഴി തന്നെ പരിശോധിക്കുവാൻ സാധിക്കുന്നതാണ് .ആധാർ കാർഡിന്റെ ഔദോഗിക വെബ് സൈറ്റ് വഴി ഇത്തരത്തിൽ പരിശോധിക്കുവാൻ സാധിക്കുന്നതാണ് .വെബ് സൈറ്റ് ഓപ്പൺ ചെയ്തു അവിടെ ആധാർ നമ്പർ നൽകേണ്ട കോളത്തിൽ നമ്പർ നൽകുക .
ശേഷം ക്യാപ്ച്ച കോഡ് നൽകി വെരിഫൈ ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ ആ നമ്പറിൽ ഒരു ആധാർ കാർഡ് ഉണ്ടോ എന്ന് അറിയുവാൻ സാധിക്കുന്നതാണ് .വ്യക്തിയുടെ പ്രായം കൂടാതെ സംസ്ഥാനം എന്നിവയും അറിയുവാൻ സാധിക്കുന്നതാണ് .
ആധാർ കാർഡിലെ തെറ്റുകൾ എങ്ങനെയാണു തിരുത്തുന്നത്
അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ആധാർ കാർഡിലെ തെറ്റുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ ഒരുപാടു പ്രെശ്നം നേരിടേണ്ടി വരും .ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .
1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക 2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക 3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക 4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല 5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല 6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ് 7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ് 8.ഈ സർവീസുകൾക്ക് നിങ്ങൾ പേയ്മെന്റ് നൽകേണ്ടതാണ് ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ് .