CES 2022:അസൂസിന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇതാ

CES 2022:അസൂസിന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇതാ
HIGHLIGHTS

CES 2022 ൽ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു ഇതാ അസൂസ്

അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകളാണ്

എല്ലാവർഷത്തെയും പോലെ തന്നെ ഈ വർഷവും CES 2022 ൽ ഒരുപാടു ഉത്പന്നങ്ങൾ അവതരിപ്പിച്ചിരുന്നു .ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ഗെയിം സംബദ്ധമായ ഉത്പന്നങ്ങൾ എന്നിങ്ങനെ പലതരം ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയിരുന്നു .അക്കൂട്ടത്തിൽ ഇതാ അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകളും അവതരിപ്പിച്ചിരുന്നു .

അസൂസിന്റെ TUF ഗെയിമിംഗ് സീരിസ്സ് ലാപ്ടോപ്പുകളും കൂടാതെ Zenbook 14X OLED എഡിഷൻ എന്നിവയും ആണ് അവതരിപ്പിച്ചിരിക്കുന്നത് .അസൂസിന്റെ ലാപ്‌ടോപ്പുകൾ Intel 12th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപ്പോലെ തന്നെ Zenbook ലേക്ക് വരുകയാണെങ്കിൽ 17 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 16GB മെമ്മറി കൂടാതെ 1TB SSD PCIe Gen 4.0 കൂടാതെ 5 മെഗാപിക്സലിന്റെ ക്യാമറകൾ എന്നിവയാണ് നൽകിയിരിക്കുന്നത് .Intel 12th Gen Core i9 H-series CPU കൂടാതെ 2.8K OLED ഡിസ്പ്ലേ എന്നിവയും ഇതിന്റെ മറ്റു ഫീച്ചറുകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo