CES 2020:എൽജിയുടെ പുതിയ 8K ടെലിവിഷനുകൾ പുറത്തിറക്കി

Updated on 07-Jan-2021
HIGHLIGHTS

CES 2020 ൽ എൽജി പുതിയ 8 ടെലിവിഷനുകൾ അവതരിപ്പിച്ചു

Alpha 9 Gen 3 പ്രോസസറുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്

 

 

CES 2020 ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് .ലാസ് വേഗാസിലാണ് ജനുവരി 10 വരെ CES 2020 നടക്കുന്നത് .ഇപ്പോൾ എൽജിയുടെ പുതിയ 8 ടെലിവിഷനുകൾ ആണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .8 ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു .അതിൽ 2 ടെലിവിഷനുകൾ OLED ടെലിവിഷനുകളും കൂടാതെ 6 ടെലിവിഷനുകൾ വേറെയും അവതരിപ്പിച്ചിരിക്കുന്നു .

77 മുതൽ 88 ഇഞ്ചിന്റെ OLED ടെലിവിഷനുകൾ ആണ് ഇതിൽ 2 എണ്ണം .65 ഇഞ്ചിന്റെ ഡിസ്‌പ്ലേ കൂടാതെ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മറ്റു എൽജി ടെലിവിഷനുകളും CES 2020 ൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങിന്റെ  8K ടെലിവിഷനുകൾക്ക് തൊട്ടു പിന്നാലെയാണ് ഇപ്പോൾ എൽജിയുടെയും 8കെ ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നത് .

ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 8കെ സപ്പോർട്ട് ആണ് .കൂടാതെ ഈ ടെലിവിഷനുകൾ HEVC, VP9 അതുപോലെ തന്നെ  AV1 സപ്പോർട്ട് ചെയ്യുന്നതാണ് .8കെ വീഡിയോ സപ്പോർട്ടിനു ഒപ്പം തന്നെ 5.1 സറൗണ്ട് സൗണ്ട് സിസ്റ്റവും എൽജിയുടെ ഈ പുതിയ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .

എൽജിയുടെ ഈ ടെലിവിഷനുകൾ Alexa, Google Assistant, HomeKit കൂടാതെ AirPlay 2 സപ്പോർട്ട് ചെയ്യുന്നതാണ് .എൽജിയുടെ ഈ പുതിയ ടെലിവിഷനുകൾ ഉടൻ തന്നെ വിപണിയിൽ സെയിലിനും എത്തുന്നതാണ് .കൂടുതൽ CES 2020 അപ്പ്‌ഡേഷനുകൾ നിങ്ങളെ  ഡിജിറ്റിലൂടെ അറിയിക്കുന്നതായിരിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :