CES 2020:ലെനോവയുടെ പല ഉത്പന്നങ്ങളും എത്തുന്നു

Updated on 07-Jan-2021
HIGHLIGHTS

THINKSMART VIEW, LEGION Y740S, BOOTSTATION EGPU, REFRESHED THINKPADS ഉത്പന്നങ്ങളും എത്തുന്നു

എല്ലാ വർഷത്തെയും പോലെ ഈ വർഷത്തെ CES 2020 എത്തുന്നു .ജനുവരി 7 മുതൽ 10 വരെയാണ് CES 2020 ലാസ് വെഗാസിൽ നടക്കുന്നത് . അതോടൊപ്പം തന്നെ ലെനോവയുടെ പുതിയ ഉത്പന്നങ്ങളും  CES 2020 ൽ പുറത്തിറങ്ങുന്നുണ്ട്  .THINKSMART VIEW, LEGION Y740S, BOOTSTATION EGPU, REFRESHED THINKPADS ഉൾപ്പടെയുള്ള പല ഉത്പന്നങ്ങളും ഇത്തവണ ലെനോവ പുറത്തിറക്കുന്നുണ്ട് .ഗെയിം കളിക്കുന്നവർക്ക് അനിയോജ്യമായ പുതിയ ലാപ്ടോപ്പുകളും ഇത്തവണ ലെനോവയിൽ നിന്നും പുറത്തിറങ്ങുന്നതാണ് .

THINKSMART VIEW, THINKSMART MANAGER എന്നി ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ അത്യാവിശ്യമായി വരുന്നത് ബിസിനസ്സ്പരമായ ആവിശ്യങ്ങൾക്കാണ് .കൂടാതെ Qualcomm APQ8053 പ്രോസസ്സറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .US മാർക്കറ്റിൽ ഉടൻ തന്നെ ഈ ഉത്പന്നങ്ങൾ സെയിലിനു എത്തുന്നതായിരിക്കും .കൂടാതെ ഇതിന്റെ വില വരുന്നത്  $349 (Rs 25,000  ഏകദേശം ) രൂപയാണ് .

LEGION BOOTSTATION ഉത്പന്നങ്ങളും ഇത്തവണ പുറത്തിറങ്ങുന്നുണ്ട് .ഗെയിമെഴ്സിന് വളരെ അനിയോജ്യമായ ഒരുപ്രോഡക്റ്റ് ആണിത് .Nvidia GeForce RTX 2060 അല്ലെങ്കിൽ  AMD Radeon RX 5700 XT ഗ്രാഫിക്സ് സപ്പോർട്ട് ആണ് ഇതിനുള്ളത് .മികച്ച ഗെയിമിംഗ് പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .9.07 കിലോഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .മെയ് 2020 മുതൽ ഈ ഉത്പന്നങ്ങൾ സെയിലിനു എത്തുന്നതായിരിക്കും .ഇതിന്റെ വില വരുന്നത് $249.99 (Rs 18,000 ഏകദേശം )രൂപയാണ് .

ലെനോവയുടെ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന ഒരു ഗെയിമിംഗ് ലാപ്ടോപ്പ് ആണ് LEGION Y740S ഇത് . Intel 10th Gen Core i9 CPUലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .15.6 ഇഞ്ചിന്റെ 4K IPS LCD ഡിസ്‌പ്ലേ ആണുള്ളത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 8 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇതിന്റെ വില വരുന്നത്  $1099.99 (Rs 79,200 ഏകദേശം ) രൂപയാണ് .ഉടൻ തന്നെ ഈ ഗെയിമിംഗ് ലാപ്ടോപ്പുകൾ സെയിലിനു പ്രതീഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :