CES 2020:അസൂസിന്റെ പുതിയ ROG ZEPHYRUS G14, G15, TUF ഗെയിമിംഗ് A15/F15, A17/F17 ലാപ്ടോപ്പുകൾ
അസൂസിന്റെ ഏറ്റവും പുതിയ 6 ലാപ്ടോപ്പുകൾ അവതരിപ്പിച്ചു
ROG Zephyrus G14 എന്ന് പറയുന്നത് മികച്ച 14 ഇഞ്ചിന്റെ നോട്ട് ബുക്ക് ആണ്
CES 2020 ൽ ഇപ്പോൾ അസൂസിന്റെ പുതിയ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ 6 ഗെയിമിംഗ് ലാപ്ടോപ്പുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ROG ZEPHYRUS G14, G15,A15/F15, A17/F17 എന്നി ഗെയിമിംഗ് ലാപ്ടോപ്പുകൾ ആണ് നിലവിൽ CES 2020 ൽ അസൂസ് അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകളിൽ എടുത്തു പറയേണ്ടത് AMD Ryzen പ്രൊസസ്സറുകളും അതുപോലെ തന്നെ Nvidia GeForce ഇതിൽ ലഭ്യമാക്കുന്നതാണ് .
ROG ZEPHYRUS G14
മികച്ച പവർ ഫുൾ 14- ഇഞ്ചിന്റെ നോട്ട് ബുക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .വളരെ കാണാം കുറഞ്ഞതും കൂടാതെ ഭാരം കുറഞ്ഞതുമായ ഒരു ലാപ്ടോപ്പ് ആണ് ഇപ്പോൾ അസൂസ് CES 2020 ൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഇതിൽ എടുത്തു പറയേണ്ടത് മറ്റൊരു ടെക്‌നോളജി ആണ് AniMe Matrix ടെക്‌നോളജി .180Wന്റെ ചാർജറുകൾ ആണ് ഇതിനു ലഭ്യമാകുന്നത് .
Zephyrus G14 ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് AMD’s Ryzen 4000 Hസീരിയസ്സിൽ ആണ് .ഒപ്പം Nvidia’s GeForce GPU ഇതിനുണ്ട് .അതുപോലെ തന്നെ RTX 2060 ഗ്രാഫിക്സ് സപ്പോർട്ടും കൂടാതെ 6GB റാംമ്മും ഇതിനു ലഭ്യമാകുന്നതാണു് .ഈ വർഷം മധ്യത്തോടു കൂടി തന്നെ ഈ ലാപ്ടോപ്പുകൾ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .
ROG ZEPHYRUS G15
ROG ZEPHYRUS G15 ലാപ്ടോപ്പുകളെക്കുറിച്ചു പറയുകയാണെങ്കിൽ 15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണിത് .19.9 millimetres കനവും കൂടാതെ 2.1 കിലോഗ്രാം ഭാരവും ആണ് ഈ മോഡലുകൾക്കുള്ളത് .AMD Ryzen 7 4800HS പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Nvidia GeForce GTX 1660Ti കൂടാതെ RTX 2060 ഗ്രാഫിക്സ് സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .ഈ വർഷം മധ്യത്തോടു കൂടി തന്നെ ഈ ലാപ്ടോപ്പുകൾ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .
TUF GAMING A15/F15, A17/F17
ഈ ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് 10th Gen Core & AMD Ryzen 4000 പ്രോസസറുകളിൽ ആണ് .32GB RAM കൂടാതെ 1TBയുടെ സോളിഡ് സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ Wi-Fi 5 കൂടാതെ Bluetooth 5 ഇതിനുണ്ട് .A15 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ എത്തിയിരിക്കുന്നത് 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് .
കൂടാതെ Nvidia GeForce RTX 2060 ഗ്രാഫിക്സ് സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു മികച്ച ലാപ്ടോപ്പ് ആണിത് .എന്നാൽ A17 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് 17.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് .Nvidia GeForce GTX 1660 Ti ഗ്രാഫിക്സ് സപ്പോർട്ട് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .90Wh lithium-ionബാറ്ററികൾ ആണ് ഇതിനുള്ളത് .ഈ വർഷം മധ്യത്തോടു കൂടി തന്നെ ഈ ലാപ്ടോപ്പുകൾ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .
Digit NewsDesk
Digit News Desk writes news stories across a range of topics. Getting you news updates on the latest in the world of tech. View Full Profile