6000 രൂപയ്ക്ക് വാങ്ങാം 5000mAh ബാറ്ററി Samsung Galaxy ഫോൺ, ഇതിലും ലാഭം ഇനിയില്ല!

6000 രൂപയ്ക്ക് വാങ്ങാം 5000mAh ബാറ്ററി Samsung Galaxy ഫോൺ, ഇതിലും ലാഭം ഇനിയില്ല!
HIGHLIGHTS

Samsung Galaxy ഫോൺ ബാങ്ക് ഓഫറൊന്നും കൂടാതെ 6000 രൂപ റേഞ്ചിൽ

50MP ക്യാമറയും ഡ്യുവൽ സിം സപ്പോർട്ടുമുള്ള സ്മാർട്ഫോണാണി

25W ഫാസ്റ്റ് ചാർജിങ്ങുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി M05

Samsung Galaxy M05 ഇതാ ഗംഭീര ഓഫറിൽ വാങ്ങാൻ സുവർണാവസരം. Amazon ആണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഈ Samsung ഫോണിന് കിഴിവ് നൽകുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി M05. ഫോണിന് ആമസോൺ 35 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നു.

Samsung Galaxy ആമസോൺ ഓഫർ

50MP ക്യാമറയും ഡ്യുവൽ സിം സപ്പോർട്ടുമുള്ള സ്മാർട്ഫോണാണിത്. ഇതിന് വിപണിയിൽ വില 9,999 രൂപയാണ്. ലോഞ്ച് സമയത്ത് ഇത് 7,999 രൂപയ്ക്ക് വിറ്റിരുന്നു. 35 ശതമാനം വിലക്കിഴിവാണ് ഇപ്പോൾ ഗാലക്സി M05-ന് ലഭിക്കുന്നത്.

ആമസോണിൽ 6,499 രൂപയ്ക്കാണ് ഫോണിപ്പോൾ വിൽക്കുന്നത്. 4GB റാമും 64 GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. എന്നാൽ ഇതിന് നിലവിൽ ബാങ്ക് ഓഫറുകളൊന്നുമില്ല. പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർ, ഇവിടെ ക്ലിക്ക് ചെയ്യൂ

Samsung Galaxy M05
Samsung Galaxy M05

സാംസങ് ഗാലക്സി M05: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് HD+ സ്‌ക്രീനാണ് ഗാലക്സി M05 ഫോണിനുള്ളത്. 720 x 1600 പിക്സൽ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയുണ്ട്. 60Hz റിഫ്രഷ് റേറ്റാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ നൽകിയിട്ടുള്ളത് ഒക്ടാ കോർ മീഡിയാടെക് ഡൈമൻസിറ്റി G85 12nm പ്രൊസസറാണ്.

Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിൽ ഇൻ-ബിൽഡായുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറിയും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.

ഫോണിൽ 50എംപി പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുമുണ്ട്. മെയിൻ ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറും സെക്കൻഡറി ക്യാമറയ്ക്ക് f/2.4 അപ്പേർച്ചറുമാണ് വരുന്നത്. f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഈ ഗാലക്സി ഫോണിൽ ഉൾപ്പെടുന്നു.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറോടെയാണ് ഗാലക്സി M05 വരുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിലുള്ളത് 5000mAh ബാറ്ററിയാണ്. ഇത് വൺ യുഐ കോർ 6.0 സഹിതം ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. സാംസങ് ഇതിന് 2 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി ആണ് ഫോൺ പിന്തുണയ്ക്കുന്നത്. ശ്രദ്ധിക്കേണ്ടത് സ്മാർട്ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo