50MBPS സ്പീഡിൽ 500ജിബി ഡാറ്റ ;BSNL നൽകുന്നു

50MBPS സ്പീഡിൽ 500ജിബി ഡാറ്റ ;BSNL നൽകുന്നു
HIGHLIGHTS

BSNL ന്റെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ നോക്കാം

BSNL അവരുടെ ലഭിച്ചുകൊണ്ടിരുന്ന ബ്രൊഡ് ബാൻഡ് ഓഫർ തിരിച്ചെത്തിച്ചു .777 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ആണ് ഇപ്പോൾ BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 777 രൂപയുടെ പ്ലാനുകളിൽ 500 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 50Mbps സ്പീഡിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ BSNL ന്റെ പുതിയ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ .

BSNLന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ നോക്കാം 

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo