ഇന്റർനാഷണൽ റോമിങ് ഓഫറുകളുമായി BSNL എത്തി

ഇന്റർനാഷണൽ റോമിങ് ഓഫറുകളുമായി BSNL എത്തി

 

 

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ഇത്തവണ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ ആണ് BSNL പുറത്തിറക്കിയിരിക്കുന്നത് ,168 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . STV 168 ഓഫറുകൾ സെപ്റ്റംബർ 9 ,2019 വരെ മാത്രമാണ് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ STV 168 നിലവിൽ ലഭ്യമാകുന്നത് കേരളത്തിലെ ഉപഭോതാക്കൾക്ക് മാത്രമാണ് .കൂടാതെ BSNLന്റെ 151 രൂപയുടെ അഭിനന്ദൻ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

151 രൂപയുടെ അഭിനന്ദൻ ഓഫറുകളിൽ BSNL ന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 100 SMS  എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ  Rs 485, Rs 666, Rs 429, Rs 1,699 എന്നി പുതിയ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ ബമ്പർ ഓഫറുകളുടെ വാലിഡിറ്റി ജൂൺ 30നു അവസാനിക്കുന്നതാണ് .ബമ്പർ ഓഫറുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ 2.21GB ഡാറ്റ ലഭിക്കുന്നുണ്ട് .

Rs 186, Rs 429, Rs 485, Rs 666, Rs 999,കൂടാതെ  Rs 1,699 എന്നി റീച്ചാർജുകളിലാണ് BSNL ന്റെ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളുടെ ഏറ്റവും വലിയ സവിശേഷത 2.21 ജിബി ഡാറ്റ എല്ലാ പായ്ക്കുകളിലും അധികമായി ലഭ്യമാകുന്നതാണ് .ഉദാഹരണത്തിന് 1 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്ന ഓഫറുകളിൽ 2.21 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .അതായത് മുഴുനായി 3.21 ജിബി ഡാറ്റ ലഭിക്കുന്നു .

1,699 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ബമ്പർ ഓഫറുകളിൽ 2.21 ജിബിയുടെ ഡാറ്റ അധികമായി ലഭ്യമാകുന്നതാണു് .അതായത് 1699 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് 4.21 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .BSNL ന്റെ തിരഞ്ഞെടുത്ത 19 സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .പുതിയ ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo