BSNL ന്റെ ഈ പ്ലാനുകൾ വാലിഡിറ്റിയിൽ മാറ്റങ്ങൾ വരുത്തിരിക്കുന്നു
BSNL ന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 1188 രൂപയുടേത് .ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .1188 രൂപയുടെ ഓഫറുകളിൽ നേരത്തെ ലഭിച്ചിരുന്നത് 365 ദിവസ്സത്തെ വാലിഡിറ്റി ആയിരുന്നു .
അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിച്ചിരുന്ന ഈ ഓഫറുകൾ ഇപ്പോൾ 300 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇപ്പോൾ ലഭിക്കുന്നത് .തമിഴ്നാട് BSNL ന്റെ വെബ് സൈറ്റിൽ ആണ് ഈ വിവരങ്ങൾ കൊടുത്തിരിക്കുന്നത് .
മരുതം എന്ന പേരിലായിരുന്നു BSNL ഈ ഓഫറുകൾ നേരത്തെ പുറത്തിറക്കിയിരുന്നത് .ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് എങ്കിലും 65 ദിവസ്സത്തെ വാലിഡിറ്റിക്കുറവിലാണ് ഈ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1188 രൂപയുടെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനുട്ട് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റ & 1,200 മെസ്സേജുകൾ എന്നിങ്ങനെയാണ് .എന്നാൽ BSNL ന്റെ തന്നെ 1999 രൂപയുടെ ഓഫറുകൾക്ക് വാലിഡിറ്റി വർദ്ധിപ്പിച്ചിരുന്നു .
റിപ്പബ്ലിക്ക് ഡേ ഓഫറുകൾ പ്രമാണിച്ചായിരുന്നു 1999 രൂപയുടെ ഓഫറുകൾക്ക് 71 ദിവസ്സത്തെ അധിക വാലിഡിറ്റി വർദ്ധിപ്പിച്ചിരിക്കുന്നത് .1999 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളിംഗ് കൂടാതെ 71 ദിവസ്സത്തെ അധിക വാലിഡിറ്റിയും ഈ ഓഫറുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .