ബാങ്ക് അക്കൗണ്ട് ഉള്ളവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

Updated on 17-Mar-2022
HIGHLIGHTS

ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

കേരള പോലീസിന്റെ ഒഫീഷ്യൽ അക്കൗണ്ട് വഴിയാണ് പറഞ്ഞിരിക്കുന്നത്

ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ ഓരോദിവസ്സം കഴിയുംതോറും കൂടുകൊണ്ടുവരുകയാണ് .ഈ സാഹചര്യത്തിൽ വളരെ അധികം നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് OTP തട്ടിപ്പ് .നമുക്ക് അറിയാം കഴിഞ്ഞ കുറച്ചു കാലങ്ങളായി OTP തട്ടിപ്പ് ഇന്ത്യയിൽ കൂടുതലായി തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത് .

ബാങ്കിൽ നിന്നാണെന്നുപറഞ്ഞു OTP വാങ്ങി അതുവഴി ലക്ഷങ്ങൾ പോയി എന്നതരത്തിലുള്ള ഒരുപാടു വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട് .എന്നാൽ ഇപ്പോൾ അതെ OTP വഴിയുള്ള മറ്റൊരു അലർട്ട് ആണ് ഇപ്പോൾ കേരള പോലീസ് അറിയിച്ചിരിക്കുന്നത് .കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള  മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ,  പ്രസ്തുത നമ്പർ  ഉപയോഗിക്കാതിരിക്കുമ്പോഴോ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. അതുപോലെ തന്നെ അടുത്തിടെ കൊല്ലം സ്വദേശിയ്ക്ക് നടന്ന ഒരു സംഭവും ഫേസ് ബുക്കിൽ വെക്തമാക്കിയിട്ടുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :