ദിവസ്സേന 4ജിബി വീതം 60 ദിവസ്സത്തേക്ക് ;ബി എസ് എൻ എൽ ഓഫറുകൾ നോക്കാം
BSNL ന്റെ ലാഭകരമായ ഓഫറുകൾ നോക്കാം
BSNL ന്റെ ലാഭകരമായ ഓഫറുകൾ നോക്കാം
BSNL അവരുടെ ഏറ്റവും പുതിയ പുതുക്കിയ ഓഫറുകൾ പുറത്തിറക്കി .98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നേരത്തെ ഉപഭോതാക്കൾക്ക് ദിവസേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .എന്നാൽ ഇതേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .അതിനോടൊപ്പം തന്നെ EROS സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭ്യമാകുന്നതാണു് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസ്സത്തേക്കാണ് .നേരത്തെ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിച്ചിരുന്നത് 26 ദിവസ്സമായിരുന്നു .
കൂടാതെ 78 രൂപയുടെ 333 രൂപയുടെ അതുപോലെ തന്നെ 444 രൂപയുടെ ഓഫറുകളിലും ഇറോസ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതാണ് .78 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 10 ദിവസത്തേക്കാണ് ലഭിക്കുന്നത് .അതായത് മുഴുവനായി 20 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .333 രൂപയുടെ റീച്ചാർജുകളിൽ ദിവസ്സേന 3 ജിബിയുടെ ഡാറ്റ വീതം 45 ദിവസ്സത്തേക്കും കൂടാതെ 444 രൂപയുടെ ഓഫറുകളിൽ ദിവസ്സേന 4 ജിബിയുടെ ഡാറ്റ വീതം 60 ദിവസ്സത്തേക്കും ആണ് ലഭിക്കുന്നത് .ഈ പായ്ക്കുകളിൽ എല്ലാം തന്നെ ഇറോസ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതാണ്
മറ്റു ബ്രൊഡ് ബാൻഡ് ഓഫറുകൾ
നിലവിൽ മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നത് ജിയോയുടെ ബ്രൊഡ് ബാൻഡ് സർവീസുകൾ ആണ് .എന്നാൽ ജിയോയുടെ ബ്രൊഡ് ബാൻഡ് സർവീസുകളെ നേരിടാൻ ഇപ്പോൾ നിലവിൽ BSNL ബ്രൊഡ് ബാൻഡ് ഓഫറുകൾ ഉണ്ട് .ഇപ്പോൾ BSNL ന്റെ FTTH ബ്രൊഡ് ബാൻഡ് പ്ലാനുകൾ പുതിക്കിയിരിക്കുന്നു .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകൾ മികച്ച സ്പീഡുകളിൽ FTTH ഓഫറുകളിൽ ലഭ്യമാകുന്നതാണു് .BSNL ന്റെ 777 രൂപമുതൽ 16999 രൂപവരെയുള്ള ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഇപ്പോൾ BSNL FTTH ബ്രൊഡ് ബാൻഡ് പുതുക്കിയിരിക്കുന്ന മറ്റു ഓഫറുകൾ നോക്കാം .
777 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 18ജിബിയുടെ ഡാറ്റയാണ് . 50Mbps സ്പീഡിൽ ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ FUP കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2Mbps സ്പീഡുകളിൽ ഈ സർവീസുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി പുതുക്കിയിരിക്കുന്നത് 3999 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകൾ പ്രകാരം 100Mbps സ്പീഡിൽ പ്രതിദിനം 50 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .FUP കഴിഞ്ഞാൽ 4Mbps സ്പീഡുകളിൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ആസ്വദിക്കുന്നവൻ സാധിക്കുന്നതാണ് .