ഇപ്പോൾ ടെലികോം മേഖലയിൽ മാത്രമല്ല ബ്രൊഡ് ബാൻഡ് മേഖലയിലും കടുത്ത മത്സരം തന്നെയാണ് നടക്കുന്നത് .ജിയോയുടെ ജിഗാ ഫൈബർ ഓഫറുകൾ എത്തിയപ്പോൾ മറ്റു ബ്രൊഡ് ബാൻഡ് കമ്പനികൾക്ക് ഒരു തിരിച്ചടിത്തനെയിരുന്നു .അക്കൂട്ടത്തിൽ നമ്മുടെ സ്വന്തം BSNL ബ്രൊഡ് ബാൻഡുകളും ഉണ്ട് .എന്നാൽ ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കളെ ആകർഷിക്കുവാൻ പുതിയ ഓഫറുകളുമായി BSNL എത്തി കഴിഞ്ഞ .പുതിയ ഓഫറുകൾക്ക് ഒപ്പം സൗജന്യ ബ്രൊഡ് ബാൻഡ് ഡാറ്റയും ഇപ്പോൾ നൽകുന്നുണ്ട് .
BSNL ലാൻഡ് ലൈൻ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്കാണ് പുതിയ ഓഫറുകൾ ലഭ്യമാകുന്നത് .5 ജിബിയുടെ ട്രയൽ ഓഫറുകൾ ഇപ്പോൾ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതും 10Mbps സ്പീഡിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡാറ്റ തീർന്നതിന് ശേഷം 1Mbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കുന്നതാണ് .BSNL ന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ജൂലൈ 31 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
ഇന്റർനാഷണൽ റോമിങ് ഓഫറുകളുമായി BSNL എത്തി
BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ഇത്തവണ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ ആണ് BSNL പുറത്തിറക്കിയിരിക്കുന്നത് ,168 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . STV 168 ഓഫറുകൾ സെപ്റ്റംബർ 9 ,2019 വരെ മാത്രമാണ് ലഭിക്കുന്നത് .
അതുപോലെ തന്നെ ഈ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ STV 168 നിലവിൽ ലഭ്യമാകുന്നത് കേരളത്തിലെ ഉപഭോതാക്കൾക്ക് മാത്രമാണ് .കൂടാതെ BSNLന്റെ 151 രൂപയുടെ അഭിനന്ദൻ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .