1499 രൂപയുടെ പുതിയ പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു
ചെന്നൈ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ഓഫറുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
ബിഎസ്എൻഎൽ നൽകുന്ന പുതിയ ഓഫറുകളുടെ വിവരങ്ങൾ ഇപ്പോൾ ചെന്നൈ ബിഎസ്എൻഎൽ വിഭാഗം ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു .ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത് 1499 രൂപയുടെ ഓഫറുകളെക്കുറിച്ചുമാണ് .1499 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 250 മിനുട്ട് എല്ലാ ദിവസ്സവും ഉപഭോതാക്കൾക്ക് കോളിങ്ങും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .1499 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 395 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
എന്നാൽ അടുത്ത 90 ദിവസ്സത്തിനുള്ളിൽ ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നവർക്കാണ് 395 ദിവസ്സത്തെ വാലിഡിറ്റി ലഭ്യമാകുന്നത് .90 ദിവസത്തിനു ശേഷം ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നവർക്ക് 365 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത് .