365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്
BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകളാണ് BSNL പുറത്തിറക്കിയിരിക്കുന്നത് .വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഓഫർ തന്നെയാണിത് .365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .
365 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 250 മിനുട്ട് കോളിങ്ങും ലഭിക്കുന്നുണ്ട് .എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപഭോതാക്കൾക്ക് 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത് .
എന്നാൽ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ആക്റ്റിവേറ്റ് ചെയ്യുന്നതിന് SMS(PLAN (space) BSNL365 to 123) or dial (*444*365#) ഉപയോഗിക്കാവുന്നതാണ് .എന്നാൽ റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഈ BSNL ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .