Atal Tunnel ൽ ആണ് ഇപ്പോൾ ബിഎസ്എൻഎൽ 4 ജി ലഭിക്കുന്നത്
അതും മികച്ച ഹൈ സ്പീഡ് 4ജിയാണ് ഇവിടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്
ഇന്ത്യയിൽ ഇന്ന് മികച്ച ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ ഇതാ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ Atal Tunnel ൽ നൽകുന്നു .അതും വലിയ സ്പീഡിലാണ് പുതിയ കണക്ടിവിറ്റി സംവിധാനങ്ങൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
ഈ പുതിയ സർവീസുകൾക്കായി ബിഎസ്എൻഎൽ പുതിയ BTS ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ Atal Tunnel ന്റെ 9.02-km വരെയാണ് പുതിയ BTS ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇവിടെ മികച്ച സ്പീഡിൽ 4ജി സർവീസുകൾ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .
ബിഎസ്എൻഎൽ നൽകുന്ന 4ജി സർവീസുകൾ ഇവിടെ 20 mbps മുതൽ 25 mbps സ്പീഡിൽ വരെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ബിഎസ്എൻഎൽ ഇപ്പോൾ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .