പൊളിച്ചടുക്കി BSNL ;5മിനുട്ടിനു മുകളിൽ സംസാരിച്ചാൽ പൈസ BSNL തിരിച്ചു നൽകുന്നു 2019

Updated on 16-Dec-2019
HIGHLIGHTS

 

BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .റിപ്പോർട്ടുകൾ പ്രകാരം BSNL ന്റെ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കും കൂടാതെ BSNL ന്റെ  FTTH ഉപഭോതാക്കൾക്കും ആണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .5 മിനിറ്റിനുമുകളിൽ സംസാരിക്കുന്നവർക്ക് 6 പൈസ BSNL ക്യാഷ് ബാക്ക് ആയി തിരികെ നൽകുന്നു .ജിയോയുടെ 6 പൈസയുടെ പുതിയ പരിഷ്ക്കാരത്തിനു നേരെ എതിരെയാണ് ഇപ്പോൾ BSNL ഉപഭോതാക്കൾക്ക് 6 പൈസ ഓഫറുകളുമായി എത്തുന്നത് എന്നാണ് സൂചനകൾ .ക്യാഷ് ബാക്ക് ആയി പൈസ ക്രെഡിറ്റ് ആകുന്നതാണ് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ 

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :