ദിവസ്സേന 10ജിബിയുടെ ഡാറ്റയുമായി ബിഎസ്എൻഎൽ

ദിവസ്സേന 10ജിബിയുടെ ഡാറ്റയുമായി ബിഎസ്എൻഎൽ
HIGHLIGHTS

840 ജിബി ഡാറ്റ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ

BSNLന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .രണ്ടു ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .96 രൂപയുടേതും കൂടാതെ 236 രൂപയുടെ ഓഫറുകളാണ് .അതിൽ 96 രൂപയുടെ ഓഫറുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .മുഴുവനായി 280 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അടുത്തതായി ലഭിക്കുന്നത് 236 രൂപയുടെ ഓഫറുകൾ പുറത്തിറങ്ങിയ ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് .10 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 236 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 840 ജിബിയുടെ ഡാറ്റയാണ് .BSNL STV 236 &  BSNL STV 96  എന്ന രണ്ടു ലാഭകരമായ ഓഫറുകളാണിത് .

BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ 

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo