BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന ഓഫറുകൾ ഇതാ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഏപ്രിൽ 20 വരെ റീച്ചാജ്ജ് ചെയ്യണ്ട
കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ സൗജന്യ സർവീസുകൾ നൽകിയിരിക്കുകയാണ് .ഇപ്പോൾ ഇതാ നമ്മുടെ സ്വന്തം BSNL 10 രൂപയുടെ ടോക്ക് ടൈം കൂടാതെ ഏപ്രിൽ 20 വരെ ഇൻകമിംഗ് സർവീസുകളും ഉപഭോതാക്കൾക്ക് നൽകുന്നതാണ് .അതായത് നിലവിൽ വാലിഡിറ്റി കഴിഞ്ഞവർക്ക് ഏപ്രിൽ 20 വരെ റീച്ചാർജ്ജ് ചെയ്യേണ്ട ആവിശ്യമില്ല .10 രൂപയുടെ ക്രെഡിറ്റിനൊപ്പം വാലിഡിറ്റിയും ലഭിക്കുന്നതാണ് .കൂടാതെ BSNL ന്റെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .
ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ടെലിവിഷൻ സബ്‌സ്‌ക്രിപ്‌ഷനുകൾ
BSNL ന്റെ ഉപഭോതാക്കൾക്ക് പുതിയ എന്റർടൈൻമെന്റ് ഓപ്‌ഷനുകൾ എത്തിക്കഴിഞ്ഞു .BSNL ന്റെ തന്നെ ഒറ്റിറ്റി പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്ത പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ആണ് ഇപ്പോൾ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഓഫറുകൾക്ക് ഒപ്പം സൗജന്യമായി ലഭിക്കുന്നത് .BSNL ടിവി ആപ്ലിക്കേഷനിലൂടെ ഇപ്പോൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
എന്നാൽ BSNL ന്റെ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ലഭിക്കുന്നത് .BSNL ന്റെ പ്രമുഖ ഓഫറുകളായ STV 97 ,STV 365 ,STV 399 ,STV 997 ,STV 998 ,STV 1999 എന്നി ഓഫറുകൾക്ക് ഒപ്പമാണ് ഇപ്പോൾ BSNL ന്റെ ഈ പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാനാണ് പുതിയ ടിവി ഓഫറുകൾ BSNL പുറത്തിറക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികളുടെ ഇത്തരത്തിലുള്ള എന്റർടൈന്മെന്റ് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .വൊഡാഫോണിന്റെ പ്ലേ ,എയർടെൽ ടിവി കൂടാതെ ജിയോപ് ടിവി എന്നി സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ ഈ ടെലികോം കമ്പനികൾ അവരുടെ ഓഫറുകൾക്ക് ഒപ്പം നൽകുന്നുണ്ട് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ പരിശോധിച്ചതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക