199 രൂപയുടെ തകർപ്പൻ BSNL ഓഫറുകൾ എത്തി

Updated on 27-Mar-2019
HIGHLIGHTS

പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

BSNLന്റെ ഏറ്റവും പുതിയ IPL ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .പുതിയ രണ്ടു ഓഫറുകളാണ് നിലവിൽ BSNL പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെയും കൂടാതെ 499 രൂപയുടെയും രണ്ടു ഓഫറുകളാണ് നിലവിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ മറ്റൊരു സവിശേഷത എന്നുപറയുന്നത് IPL ന്റെ അപ്പ്ഡേഷനുകൾ ഉപഭോതാക്കൾക്ക് ഉടൻ അലർട്ട് ആയി ലഭിക്കുന്നു എന്നതാണ് .മാർച്ച് 23 മുതലാണ് ഈ ഓഫറുകൾ  ആരംഭിച്ചിരിക്കുന്നത് .കൂടാതെ ഇപ്പോൾ 78 ,98 ,298 ,333 കൂടാതെ 444 എന്നി ഓഫറുകൾക്ക് ഒപ്പം Eros പ്രീമിയവും ലഭിക്കുന്നുണ്ട്.

199 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 28 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .അടുത്തതായി 499 രൂപയുടെ IPL ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100 SMS വീതം 90 ദിവസ്സത്തേക്കാണ് .90 ജിബി ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ IPL അലർട്ട് SMS ആയി ഇതിൽ ലഭിക്കുന്നതാണ് .BSNLന്റെ  20 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

98 രൂപയ്ക്ക് ദിവസ്സേന 2 ജിബി ഡാറ്റ കൂടാതെ ഇറോസ് സബ്‌സ്‌ക്രിപ്‌ഷൻ

BSNL അവരുടെ ഏറ്റവും പുതിയ പുതുക്കിയ ഓഫറുകൾ പുറത്തിറക്കി .98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നേരത്തെ ഉപഭോതാക്കൾക്ക് ദിവസേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .എന്നാൽ ഇതേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .അതിനോടൊപ്പം തന്നെ EROS സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭ്യമാകുന്നതാണു് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസ്സത്തേക്കാണ് .നേരത്തെ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിച്ചിരുന്നത് 26 ദിവസ്സമായിരുന്നു .കൂടാതെ 78 രൂപയുടെ ,298 രൂപയുടെ ,333 രൂപയുടെ ,444 രൂപയുടെ ഓഫറുകളിലും ഇറോസ് സബ്‌സ്‌ക്രിപ്‌ഷൻ ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :