455 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL പുതിയ ഓഫറുകൾ

455 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL പുതിയ ഓഫറുകൾ
HIGHLIGHTS

പുതിയ പ്രീ പെയ്ഡ് ഓഫറുകളുമായി BSNL എത്തി

 

BSNLന്റെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 1699 രൂപയുടേത് .ഈ ഓഫറുകളിൽ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു .എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം BSNL ന്റെ ഉപഭോതാക്കൾക്ക് 1699 രൂപയുടെ റീച്ചാർജുകളിൽ 455 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .അതായത് 90 ദിവസ്സത്തെ വാലിഡിറ്റി അധികമായി ഈ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .
കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ്(250മിനുട്ട് ദിവസ്സേന ) കൂടാതെ 2 ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ  100 SMS എന്നിവയും ദിവസ്സേന ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെയുള്ള കാലയളവുകളിൽ മാത്രമാണ് ഉപഭോതാക്കൾക്ക് ഈ എക്സ്ട്രാ വാലിഡിറ്റി ഓഫറുകൾ ലഭ്യമാകുന്നത് .അതിനു ശേഷം 365 ദിവസ്സത്തെ വാലിഡിറ്റിയിൽ തന്നെ BSNLന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് 1699 രൂപയുടെ ഓഫറുകൾ ലഭിക്കുന്നതാണ് .

BSNL ന്റെ മറ്റു ഓഫറുകൾ 

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാർജുകളിലാണ് .498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 30 ജിബിയുടെ ഡാറ്റയാണ്.കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,-1000 SMS എന്നിവ ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ ആനുകൂല്യങ്ങൾ 1 മാസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .

എന്നാൽ സ്റ്റാർ മെമ്പർ ഷിപ്പ് വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1 വർഷത്തേക്കാണ് .ഈ മെമ്പർഷിപ്പുൾ എടുത്തവർക്ക് 1 വർഷത്തേക്ക് മറ്റു റീച്ചാർജുകൾ ചെയ്യുമ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് .ഉദാഹരണത്തിന് സ്റ്റാർ മെമ്പർ ഷിപ്പ് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ 447 രൂപയുടെ റീച്ചാർജ്ജ്‌ ഓഫറുകൾ നിങ്ങൾക്ക് 407 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടാതെ 97 രൂപയുടെ ഓഫറുകൾ 76 രൂപയ്ക്ക് ലഭിക്കുന്നു .അങ്ങനെ റീച്ചാർജുകളിൽ കുറഞ്ഞ ചിലവിൽ സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo