BSNL Free Wi-Fi: Sabarimala-യ്ക്ക് പോകുന്നവർ ഈ സൗകര്യം മിസ്സാക്കണ്ട, വൈ-ഫൈ എങ്ങനെ കണക്റ്റ് ചെയ്യാം?

BSNL Free Wi-Fi: Sabarimala-യ്ക്ക് പോകുന്നവർ ഈ സൗകര്യം മിസ്സാക്കണ്ട, വൈ-ഫൈ എങ്ങനെ കണക്റ്റ് ചെയ്യാം?
HIGHLIGHTS

Sabarimala തീർഥാടകർക്കായി BSNL ഫ്രീ വൈ-ഫൈയും 4G-യും ലഭ്യമാക്കി

ഒരു സിമ്മിൽ അര മണിക്കൂർ സൗജന്യമായി വൈഫൈ ഉപയോഗിക്കാം

തിരുവിതാംകൂർ ദേവസ്വം ബോർഡുമായി (TDB) സഹകരിച്ചാണ് വൈ-ഫൈ പ്രവർത്തനം

Sabarimala തീർഥാടകർക്കായി BSNL Free Wi-Fi സേവനം അവതരിപ്പിച്ചു. സന്നിധാനത്തും പമ്പനിയിലുമായി48 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ-ഫൈ സൌകര്യം നടപ്പിലാക്കി. കണക്റ്റിവിറ്റി വേഗത്തിലാക്കാനും, ഭക്തജനങ്ങൾക്ക് സൗകര്യപ്രദമാക്കാനുമായാണ് Free Wi-Fi കൊണ്ടുവന്നിരിക്കുന്നത്.

Sabarimala BSNL Wifi

തിരുവിതാംകൂർ ദേവസ്വം ബോർഡുമായി (TDB) സഹകരിച്ചാണ് ടെലികോം കമ്പനിയുടെ വൈ-ഫൈ പ്രവർത്തനം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് കണക്ടിവിറ്റി നെറ്റ്‌വർക്ക് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഒരു സിമ്മിൽ അര മണിക്കൂർ സൗജന്യമായി വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് അതിവേഗ കണക്റ്റിവിറ്റി മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും ഇതിലൂടെ ഏകോപിപ്പിക്കാനും സഹായിക്കുന്നു. വൈ-ഫൈ സേവനം ആരംഭിച്ചതായി ടെലികോം കമ്പനി തന്നെയാണ് അറിയിച്ചത്. പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പബ്ലിക് വൈ-ഫൈ ലഭിക്കുന്നതാണ്.

BSNL Free Wi-Fi: Sabarimala-യ്ക്ക് പോകുന്നവർ ഈ സൗകര്യം മിസ്സാക്കണ്ട, വൈ-ഫൈ എങ്ങനെ കണക്റ്റ് ചെയ്യാം?
BSNL Wi-fi ഫോണിൽ കണക്റ്റ് ചെയ്യാം

നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 സ്ഥലങ്ങളിൽ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിച്ചു. 300mbps സ്പീഡിൽ വരെ ഫൈബർ സേവനം ലഭിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിട്ടുണ്ട്.

Sabarimala BSNL 4G

വൈ-ഫൈ മാത്രമല്ല സർക്കാർ ടെലികോം കമ്പനി 4ജി ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെയും സംസ്ഥാനത്തിന് പുറത്തുള്ളവർക്കും ഇനി കവറേജ് പ്രശ്നം ഉണ്ടാകുന്നതല്ല. എന്തായാലും ഭക്തജനങ്ങൾക്കും ശബരിമലയിലെ വിവിധ വകുപ്പുകൾക്കും വൈ-ഫൈ, 4ജി സേവനം വലിയ സൌകര്യമായി. ദേവസ്വം, ആരോഗ്യം, ഫോറസ്റ്റ്, പൊലീസ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെല്ലാം ഏകോപനം ഇതിലൂടെ സാധിക്കും.

ഇതിന് പുറമെ കമ്പനി അടുത്തിടെ പുറത്തിറക്കിയ സർവ്വത്ര വൈ-ഫൈ സേവനവും ലഭ്യമാണ്. FTTH റോമിംഗ് സൗകര്യത്തിലൂടെ ഹോം കണക്ഷൻ ഇന്റർനെറ്റ് ഉപയോഗപ്പെടുത്താം. എന്നുവച്ചാൽ വീട്ടിലെ വൈഫൈ എവിടെപ്പോയാലും പ്രയോജനപ്പെടുത്താനുള്ള നൂതന സംവിധാനമാണിത്.

Read More: Sabarimala തീർഥാടകർ ശ്രദ്ധിക്കുക! നിങ്ങളുടെ പക്കൽ ഇത് നിർബന്ധമായും ഉണ്ടാകണം, കൂടുതലറിയാം

Wi-fi ഫോണിൽ കണക്റ്റ് ചെയ്യാം: How to?

ബിഎസ്എൻഎൽ Wi-Fi സേവനം നിങ്ങളുടെ ഫോണിൽ ഈസിയായി കണക്റ്റ് ചെയ്യാം. പമ്പയിലെത്തുന്നവരും ശബരിമലയിൽ പോകുന്നവരും ഫോണിൽ ഇക്കാര്യങ്ങൾ സെറ്റ് ചെയ്താൽ മതി. ആദ്യം നിങ്ങളുടെ ഫോണിലെ Wi-Fi ഓപ്ഷൻ ഓണാക്കുക. ഇതിനുശേഷം, സ്ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈ-ഫൈ (BSNL WiFi) എന്നതിൽ ക്ലിക്ക് ചെയ്യാം. bsnlpmwani എന്നത് സെലക്ട് ചെയ്താലും മതി.

ശേഷം തുറക്കുന്ന വെബ്‌പേജിൽ നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്യു. ശേഷം Get PIN എന്നതിൽ ടാപ്പ് ചെയ്യണം. നിങ്ങളുടെ ഫോണിൽ ആറക്ക പിൻ നമ്പർ SMS ആയി ലഭിക്കും. ഈ നമ്പർ ടൈപ്പ് ചെയ്ത് സബ്മിറ്റ് കൊടുത്താൽ ഉടനടി ബിഎസ്എൻഎൽ വൈഫൈ കണക്റ്റ് ആകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo