പൊളിച്ചടുക്കി BSNL ;96 രൂപയുടെ റീച്ചാർജുകൾ 90 ദിവസ്സത്തേക്കു

Updated on 09-Apr-2020
HIGHLIGHTS

നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആണിത്

കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ അവരുടെ ഓഫറുകളുടെ വാലിഡിറ്റികൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുയാണ് .BSNL ന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആണ് 96 രൂപയ്ക്ക് ലഭിക്കുന്നത് .വസന്ത് എന്ന പേരിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ റീച്ചാർജ്ജ്‌ വാലിഡിറ്റി വർധിപ്പിച്ചിരിക്കുകയാണ് .

ഇപ്പോൾ 96 രൂപയുടെ ഈ വസന്ത് ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .96 രൂപയുടെ ഈ റീച്ചാർജുകളുടെ നേട്ടങ്ങൾ എന്തൊക്കെ എന്ന് നോക്കാം .96 രൂപയുടെ ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250 മിനുട്ട് കോളുകൾ ആണ് .ഏത് നെറ്റ് വർക്കുകളിലേക്കും വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 SMS ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .

എന്നാൽ 250 മിനുട്ട് കഴിഞ്ഞാൽ പിന്നെ ഔട്ട് ഗോയിങ് കോളുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ് .90 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് 250 മിനുട്ട് കഴിഞ്ഞാൽ ചാർജ്ജ് ഈടാക്കുമെങ്കിലും 90 ദിവസ്സത്തേക്കു കമിങ് കോളുകൾ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ജൂൺ 30 വരെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ  പരിശോധിച്ചതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക 

കൂടുതൽ അറിയുവാൻ 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :