കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് BSNL അവരുടെ ബമ്പർ ഓഫറുകൾ എന്ന പേരിൽ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഏപ്രിൽ 30 വരെയാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് BSNL ന്റെ ഈ ബമ്പർ ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നുണ്ട് എന്നാണ് .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളായിരുന്നു BSNL കഴിഞ്ഞ വർഷം പുറത്തിറക്കിയ ഈ ബമ്പർ ഓഫറുകൾ .എന്നാൽ ജിയോയുടെ നിലവിൽ ലഭിക്കുന്ന സമാനമായ ഓഫറുകൾ പോലെത്തന്നെയാണ് BSNL ന്റെ ബമ്പർ ഓഫറുകളും .
Rs 186, Rs 429, Rs 485, Rs 666, Rs 999,കൂടാതെ Rs 1,699 എന്നി റീച്ചാർജുകളിലാണ് BSNL ന്റെ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളുടെ ഏറ്റവും വലിയ സവിശേഷത 2.21 ജിബി ഡാറ്റ എല്ലാ പായ്ക്കുകളിലും അധികമായി ലഭ്യമാകുന്നതാണ് .ഉദാഹരണത്തിന് 1 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്ന ഓഫറുകളിൽ 2.21 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .അതായത് മുഴുനായി 3.21 ജിബി ഡാറ്റ ലഭിക്കുന്നു .
1,699 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ബമ്പർ ഓഫറുകളിൽ 2.21 ജിബിയുടെ ഡാറ്റ അധികമായി ലഭ്യമാകുന്നതാണു് .അതായത് 1699 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് 4.21 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .BSNL ന്റെ തിരഞ്ഞെടുത്ത 19 സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .പുതിയ ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .