1 വർഷം വരെ വാൽഡിയറ്റിയിൽ BSNL ന്റെ നിലവിൽ ലഭ്യമാകുന്ന മികച്ച രണ്ടു ഓഫറുകൾ

Updated on 01-Aug-2019

 

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .1,188 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .കൂടാതെ 1,200 SMS മുഴുവനായി ഇതിൽ ലഭ്യമാകുന്നതാണു് .345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

അടുത്ത ഓഫറുകളിൽ  സ്റ്റാർ മെമ്പർ ഷിപ്പ്‌ ഓഫറുകളാണ് .സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാർജുകളിലാണ് .498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 30 ജിബിയുടെ ഡാറ്റയാണ്.കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,-1000 SMS എന്നിവ ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ ആനുകൂല്യങ്ങൾ 1 മാസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .

എന്നാൽ സ്റ്റാർ മെമ്പർ ഷിപ്പ് വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1 വർഷത്തേക്കാണ് .ഈ മെമ്പർഷിപ്പുൾ എടുത്തവർക്ക് 1 വർഷത്തേക്ക് മറ്റു റീച്ചാർജുകൾ ചെയ്യുമ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് .ഉദാഹരണത്തിന് സ്റ്റാർ മെമ്പർ ഷിപ്പ് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ 447 രൂപയുടെ റീച്ചാർജ്ജ്‌ ഓഫറുകൾ നിങ്ങൾക്ക് 407 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടാതെ 97 രൂപയുടെ ഓഫറുകൾ 76 രൂപയ്ക്ക് ലഭിക്കുന്നു .അങ്ങനെ റീച്ചാർജുകളിൽ കുറഞ്ഞ ചിലവിൽ സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :