ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ 4ജി സിം മാർച്ച് 2022 വരെ നീട്ടിയിരുന്നു .2021 ഡിസംബർ വരെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇത് നീട്ടിയിരുന്നു .മറ്റു സിം ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു ഇപ്പോൾ അപ്പ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾ ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു എത്തുമ്പോൾ റീച്ചാർജ്ജ് തുക മാത്രം നൽകിയാൽ മതി .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കേരള പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന കുറച്ചു പ്ലാനുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും നോക്കാം .
ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് . അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു .
നോട്ട് : റീച്ചാർജുകൾ ചെയ്യുന്നതിന് മുൻപ് ഓഫർ ഉറപ്പുവരുത്തുക