5ജി അടക്കമുള്ള പുതിയ സേവനങ്ങളുമായി നമ്മുടെ സ്വന്തം BSNL എത്തുന്നു ?
പുതിയ പദ്ധതികളുമായി BSNL ഉടൻ എത്തുന്നു
മറ്റു ടെലികോം കമ്പനികളെ മറികടക്കാൻ പുതിയ പദ്ധതികളുമായി BSNL ഉടൻ എത്തുന്നു .അതിൽ എടുത്തുപറയേണ്ടത് 5ജി ടെക്നോളജിയുടെ വരവാണ് .2020 ൽ BSNL ൽ നിന്നും 5 ജി ടെക്നോളോജികൾ പ്രതീക്ഷിക്കാം .കൂടാതെ ഇപ്പോൾ 20 ലക്ഷത്തോളം മൊബൈൽ കണക്ഷനുകൾ ,20 ലക്ഷത്തോളം ബ്രോഡ് ബാൻഡ് സർവീസുകൾ കൂടാതെ ലാൻഡ് ഫോൺ കണക്ഷനുകൾ എന്നിവ എത്തിക്കാനാണ് BSNL ശ്രമിക്കുന്നത് .കൂടാതെ മറ്റു മികച്ച ഓഫറുകളും ഉടൻ തന്നെ BSNL ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
BSNL ന്റെ മറ്റു ഓഫറുകൾ നോക്കാം
BSNLന്റെ രണ്ടു ഓഫറുകൾ ഇപ്പോൾ പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ .BSNLന്റെ തന്നെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 198 രൂപയുടെ ഓഫറുകളും കൂടാതെ 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ചോട്ടാ ഓഫറുകളും ആണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത് .198 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 54 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .നേരെത്തെ ഈ ഓഫറുകളിൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത് .വാലിഡിറ്റി ലഭിച്ചിരുന്നത് 28 ദിവസ്സത്തേക്കുമാണ് .എന്നാൽ ഇപ്പോൾ 54 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .
BSNL ന്റെ ബമ്പർ ഓഫറുകൾ ജൂൺ 30 വരെ ലഭിക്കുന്നു
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് BSNL അവരുടെ ബമ്പർ ഓഫറുകൾ എന്ന പേരിൽ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഏപ്രിൽ 30 വരെയാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് BSNL ന്റെ ഈ ബമ്പർ ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നുണ്ട് എന്നാണ് .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളായിരുന്നു BSNL കഴിഞ്ഞ വർഷം പുറത്തിറക്കിയ ഈ ബമ്പർ ഓഫറുകൾ .എന്നാൽ ജിയോയുടെ നിലവിൽ ലഭിക്കുന്ന സമാനമായ ഓഫറുകൾ പോലെത്തന്നെയാണ് BSNL ന്റെ ബമ്പർ ഓഫറുകളും .