ഇന്ത്യ മുഴുവനും ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തുന്നു

Updated on 13-Apr-2020
HIGHLIGHTS

BSNL 4ജി ടവറുകൾ ഉടൻ സ്ഥാപിക്കുമെന്ന് സൂചനകൾ

ഒരുപാടു നാളുകളായി BSNL ഉപഭോതാക്കൾ കാത്തിരിക്കുന്ന ഒന്നാണ് BSNL ന്റെ 4ജി സർവീസുകൾ .എന്നാൽ ഇന്ത്യയിൽ ഇപ്പോൾ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ BSNL ന്റെ 4ജി സർവീസുകൾ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഇന്ത്യ മുഴുവനും 4ജി സർവീസുകൾ എത്തുന്നു .അതിന്നായി ഇപ്പോൾ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ സ്വീകരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ .

ഇതിന്റെ മുന്നോടിയായി ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ 7000 4G സെന്ററുകളാണ് ഉണ്ടാകുക .ഇതിന്നായി 8000 കോടിയ്ക്ക് മുകളിൽ രൂപയുടെ നിക്ഷേപം ഇവിടെ മാത്രം ഉണ്ടാകും എന്നാണ് സൂചനകൾ .ഈ വർഷം അവസാനത്തോടെതന്നെ നമുക്ക് പുതിയ സർവീസുകൾ BSNL ൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

BSNL ന്റെ മറ്റു ഓഫറുകൾ നോക്കാം 

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ നമ്മുടെ സ്വന്തം BSNL സൗജന്യ ഡാറ്റയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

BSNL ന്റെ ബ്രോഡ് ബാൻഡ്  ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ 5 ജിബിയുട ഡാറ്റയാണ് BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :