ദിവസ്സേന 10ജിബി ഡാറ്റ ;BSNL ന്റെ 4ജി ഓഫറുകൾ നോക്കാം

ദിവസ്സേന 10ജിബി ഡാറ്റ ;BSNL ന്റെ 4ജി ഓഫറുകൾ നോക്കാം
HIGHLIGHTS

BSNL ന്റെ ഓഫറുകളും ജിയോയുടെ ഓഫറുകളും താരതമ്മ്യം

BSNL ന്റെ ഓഫറുകളും ജിയോയുടെ ഓഫറുകളും താരതമ്മ്യം 

 

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ ഓഫറുകൾക്ക് ഒരു പ്രേതെകതയുണ്ട് .4ജി ഒൺലി ഓഫറുകൾ ആണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .രണ്ടു പുതിയ 4ജി ഓഫറുകൾ ആണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .96 രൂപയുടെ കൂടാതെ 236 രൂപയുടെ രണ്ടു ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇപ്പോൾ BSNL ന്റെ ഈ ഓഫറുകളും ജിയോയുടെ മികച്ച 4ജി ഓഫറുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം നോക്കാം .

ജിയോയുടെ 4ജി ഓഫറുകൾ 

BSNL ന്റെ 4ജി ഓഫറുകൾ താരതമ്മ്യം ചെയ്യുവാൻ ജിയോയുടെ രണ്ടു ഓഫറുകൾ ആണുള്ളത് .199 രൂപയുടെ ഓഫറുകളും കൂടാതെ 555 രൂപയുടെ ഓഫറുകളും .199 രൂപയുടെ ജിയോയുടെ 4ജി ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ 1,000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .

അടുത്തതായി ലഭിക്കുന്നത് 555  രൂപയുടെ ഓഫറുകൾ ആണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5GBയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 126 ജിബിയുടെ ഡാറ്റയാണ് .ടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ 3,000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .

BSNL ന്റെ 4ജി ഓഫറുകൾ 

BSNL ന്റെ 4ജി നെറ്റ് വർക്കുകൾ ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് . 96 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .4ജി സർക്കിളുകളിൽ മാത്രമാണ് BSNL ന്റെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി 236 രൂപയുടെ 4ജി ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .236 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .4ജി സർക്കിളുകളിൽ മാത്രമാണ് BSNL ന്റെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo