വെടിക്കെട്ടിന് തിരികൊളുത്താൻ ബിഎസ്എൻഎൽ ഇതാ 4ജി എത്തുന്നു

വെടിക്കെട്ടിന് തിരികൊളുത്താൻ ബിഎസ്എൻഎൽ ഇതാ 4ജി എത്തുന്നു
HIGHLIGHTS

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

6000 ടവറുകൾ ഇതിന്നായി ഉടൻ നിലവിൽ വരുക

നീണ്ട കാത്തിരിപ്പിന് ശേഷം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു വലിയ സന്തോഷവാർത്ത എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തുന്നു.അതിനു മുന്നോടിയായി ടി സി എസ് വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ 6000 ടവറുകളിലാണ് കൊണ്ടുവരുന്നത് .അതുപോലെ തന്നെ കേരളത്തിലെ തിരെഞ്ഞെടുത്ത സ്ഥലങ്ങളിലും ഇത്തരത്തിൽ ആദ്യ ഘട്ടത്തിൽ ടവറുകൾ കൊണ്ടുവരുന്നതായിരിക്കും .

കേരളത്തിലെ ഈ നാലു ജില്ലകളിൽ BSNL 4ജി ആദ്യം എത്തും

ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

തിരുവനന്തപുരത്തു 296 ടവറുകൾ എറണാകുളം 275 ടവറുകൾ ,കോഴിക്കോട് 125 ടവറുകൾ ,കണ്ണൂർ 100 4ജി ടവറുകൾ എന്നിങ്ങനെയാണ് എത്തുക .വരും ദിവസ്സങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .  നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo