കേരളത്തിലെ ഈ നാലു ജില്ലകളിൽ BSNL 4ജി ആദ്യം എത്തും

Updated on 14-Apr-2022
HIGHLIGHTS

ബിഎസ്എൻഎൽ 4ജി സർവീസുകൾ കേരളത്തിലും

ആദ്യം ഈ നാലു ജില്ലകളിൽ സർവീസുകൾ ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

തിരുവനന്തപുരത്തു 296 ടവറുകൾ എറണാകുളം 275 ടവറുകൾ ,കോഴിക്കോട് 125 ടവറുകൾ ,കണ്ണൂർ 100 4ജി ടവറുകൾ എന്നിങ്ങനെയാണ് എത്തുക .വരും ദിവസ്സങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 

നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :