കേരളത്തിലെ BSNL ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തുന്നു

കേരളത്തിലെ BSNL  ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തുന്നു
HIGHLIGHTS

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ഈ വർഷം അവസാനത്തോടുകൂടി 4ജി എത്തുന്നതാണ്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

അതുപോലെ തന്നെ തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ട്രയലുകൾ നടത്തുക .ട്രയൽ ലോഞ്ചുകൾക്കായി കേരളത്തിന് 800 ടവറുകൾ നൽകുവാനുള്ള അനുമതി ലഭിച്ചട്ടുണ്ട് .ആഗസ്റ്റ് മാസ്സത്തിൽ ഇതിന്റെ ട്രയലുകൾ ഈ നഗരങ്ങളിൽ നടക്കുന്നതാണ് .

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .ആദ്യമായി ബിഎസ്എൻഎൽ 4ജി സർവീസുകൾ കേരളം ,മഹാരാഷ്ട്ര  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആണ് എത്തുക .പൂർണ്ണമായും ഇന്ത്യൻ നിർമ്മിത 4ജി സർവീസുകളാണ് ബിഎസ്എൻഎൽ എത്തിക്കുന്നത് .

അതുപോലെ തന്നെ ഈ വർഷം അവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ മറ്റു 5ജി സർവീസുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വരും വർഷങ്ങളിൽ ബിഎസ്എൻഎൽ 5ജി സർവീസുകൾക്കും തുടക്കംകുറിക്കും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo