5000 രൂപയ്ക്ക് താഴെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ബോട്ട് പുതിയ സ്മാർട്ട് വാച്ചുകൾ കഴിഞ്ഞ മാസ്സം അവതരിപ്പിച്ചിരുന്നു .BOAT PRIMIA എന്ന സ്മാർട്ട് വാച്ചുകളാണ് വിപണിയിൽ അവതരിപ്പിച്ചിരുന്നത് .ഒരുപാടു ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .
അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ AMOLED ഡിസ്പ്ലേ .അതുപോലെ തന്നെ മെറ്റാലിക്ക് ഡിസൈൻ കൂടാതെ IP67 ഡസ്റ്റ് കൂടാതെ വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിനു ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ BOAT PRIMIA സ്മാർട്ട് വാച്ചുകൾ കാഴ്ചവെക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.39-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 454×454 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Google Assistant കൂടാതെ Siri അടക്കമുള്ള വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ഈ BOAT PRIMIA വാച്ചിൽ ലഭ്യമാകുന്നതാണു് .
കൂടാതെ ആക്റ്റീവ് സ്പോർട്സ് മോഡുകളും കൂടാതെ യോഗ ,സൈക്ലിങ് ,SPO2,സ്ട്രെസ് ലെവൽ ട്രാക്കിങ് അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ ഈ BOAT PRIMIA സ്മാർട്ട് വാച്ചുകൾക്ക് ഇന്ത്യൻ വിപണിയിൽ 4,499 രൂപയാണ് വില വരുന്നത് .ആമസോൺ കൂടാതെ ബോട്ട് ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .