16ജിബിയുടെ റാംമ്മിൽ BLACK SHARK 3 പുറത്തിറങ്ങാൻ സാധ്യത

Updated on 13-Jan-2020
HIGHLIGHTS

പുതിയ ഗെയിമിംഗ് സ്മാർട്ട് ഫോണുകളുമായി ഷവോമി വീണ്ടും എത്തുന്നു

ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട്  പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് 2 എന്ന മോഡലുകൾ .ഈ വർഷം ഇതാ അടുത്ത മോഡലുകൾ ബ്ലാക്ക് ഷാർക്കിൽ നിന്നും പുറത്തിറങ്ങുന്നു .BLACK SHARK 3 എന്ന മോഡലുകൾ ആണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ .അതുപോലെ തന്നെ ബ്ലാക്ക് ഷാർക്കിന്റെ ഈ സ്മാർട്ട് ഫോണുകൾ 5ജി ടെക്നൊളജിയിൽ ആണ് പുറത്തിറങ്ങുന്നത് .അതേപോലെ തന്നെ 16 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീഷിക്കാവുന്നതാണ് .

ബ്ലാക്ക് ഷാർക്ക് 2 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.39 ഇഞ്ചിന്റെ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകൾക്കുള്ളത് .കൂടാതെ 1080×2340 ന്റെ പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഗെയിം കളിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബ്ലാക്ക് ഷാർക്ക് 2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംവരെയുള്ള മോഡലുകൾ വരെയാണ് .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 27W ഫാസ്റ്റ് ചാർജിങ്ങാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 29,999 രൂപയാണ് വിലവരുന്നത് .കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 39,999 രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :