ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ
HIGHLIGHTS

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .സ്മാർട്ട് ഫോണുകൾ വമ്പൻ വിലക്കുറവിലാണ് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .

1.അസൂസിന്റെ 6Z സ്മാർട്ട് ഫോണുകൾ 

ഫ്ലിപ്പ് ക്യാമറകൾ വളരെ പുതുമയേറിയ രീതിയിലാണ് അസൂസിന്റെ 6Z മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത് .സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല .അതിനു പകരമായി ഇതിന്റെ ക്യാമറകൾ ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിച്ചു പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ടെക്നോളോജിയാണ് ഇതിനുള്ളത് .,48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് . 

2.Redmi Note 7 Pro-ഓഫർ ഡീൽ 10999 രൂപയ്ക്ക് 

 ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ബില്യൺ ഡേയിൽ വാങ്ങിക്കാവുന്നതാണ് .

3.Nokia 6.1 Plus-ഓഫർ ഡീൽ 8999 രൂപ 

5.8  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് നോക്കിയ 6.1 പ്ലസ്   മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 636 quad core  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് 400  ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു എന്നതാണ്  .എക്സ്ചേഞ്ച് ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Honor 8C (Black, 64 GB) -ഓഫർ ഡീലുകൾ 7999 രൂപ 

6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

5.Honor 10 Lite-ഓഫർ ഡീൽ 7999 രൂപ 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

  

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo