ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്

Updated on 24-Mar-2022
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന വാട്ടർ പ്രൂഫ് ഫോണുകൾ

ഷവോമിയുടെ ഫോണുകൾ മുതൽ ഇത്തരത്തിൽ ലഭിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ നിന്നും ഇപ്പോൾ മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന വാട്ടർ പ്രൂഫിൽ പുറത്തിറങ്ങിയ ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

ONEPLUS 9 PRO SPECIFICATIONS

6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216×1440  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ്  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ 
 പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .

XIAOMI MI 11 LITE

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .90Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 730 ലാണ് 4ജി ഫോണുകളുടെ  പ്രവർത്തനം നടക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ &8  ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi 11 Lite  ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനുള്ളത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,250mAh ന്റെ ബാറ്ററി ലൈഫ് (supports 33W fast charging )ആണ് കാഴ്ചവെക്കുന്നത് .

Samsung Galaxy S20 FE 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളുടെ മറ്റൊരു പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128  ജിബി സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ  Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ Android 11 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി (supports 15W fast wireless charging ) ലൈഫിലാണ് പുറത്തിറങ്ങിയിരിക്കുന്നത് 

SAMSUNG GALAXY A52S 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ അമലോഡ്  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Qualcomm Snapdragon 778  പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64  മെഗാപിക്സൽ + 12  മെഗാപിക്സൽ + 5  മെഗാപിക്സൽ + 5  മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4500mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :